വി വി എസ് എച്ച് എസ് മണ്ണുത്തി/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആൺകൂട്ടികളും, പെണ്കുട്ടികളും ഉള്ള വിദ്യാലയമാണിത് . പഠനത്തിൽ വലിയ മികവ് ആദ്ധ്യകാലങ്ങളില് ഉണ്ടായിരുന്നില്ലെങ്കിലും കായികമികവിൽ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ഈ വിദ്യാലയമായിരുന്നു. കായികമത്സരങ്ങളിൽ ഒരു പാടുതവണ ഒന്നാം സ്ഥാനം കൈവരിച്ച സുവർണ്ണ കാലഘട്ടമുണ്ട് ഈ വിദ്യാലയത്തിന്.
മണ്ണുത്തിക്ക് ചുറ്റുപാടുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളിലും ഇഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഗേൾസ് സ്കൂൾ, യൂണിവേഴ്സിറ്റി സ്കൂള് , ഗവണ്മെന്റ് സ്കൂള്സ് മുതലായവ നിലവിൽ വന്നതോടെ ഈ വിദ്യാലയത്തി ലേക്കുള്ള കുട്ടികളുടെ വരവ് കുറയുകയും ചെയ്തു. ഇപ്പോള് ഈ സ്കുളിൽ പാവപ്പെട്ടവരായ 80വിദ്യാർത്ഥികൾ മാത്രമാണുള്ളത്.
നിലനില്പ് തന്നെ അപകടകരമായിരിക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തിൽ എല്ലാ കുട്ടികളെയും പഠിപ്പിച്ച് പത്താം ക്ലാസില് നല്ല ഗ്രയ്ഡുകൾക്ക് അർഹരാക്കി തീർക്കുക എന്നതാണ് ഇന്നുള്ള അദ്ധ്യാപകരുടെ ലക്ഷ്യം. ആയത് കഴിഞ്ഞ 14 വർഷത്തെ എസ്.എസ്.എല്.സി റിസൽട്ടിലൂടെ നേടി എടുക്കാനും സാധിച്ചു. എല്ലാ വിഷയങ്ങളും പഠിപ്പിക്കാന് അദ്ധ്യാപകരില്ലെങ്കിലും ഉള്ള അദ്ധ്യാപകർ പരിശ്രമിച്ച് 2007 ൽ എസ്.എസ്.എൽ.സി ക്ക് 75% വും 2008 ൽ 93% വും 2009 ല് 100% വും 2010 ൽ 63% ,2011 ൽ 92% വും 2012 മുതൽ 2024 വരെ തുടർച്ചയായി 100% റിസൽറ്റ് ആക്കി ചരിത്ര നേട്ടം കൈവരിക്കുകയുണ്ടായി. 2017 ൽ 94% ആണ് SAY പരീക്ഷയ്ക്കുശേഷം 100% ആവുകയും 2018 ലും 2019 ലും 2020, 2021,2022, 2023 തുടർച്ചയായി 14 വർഷം 100% നേടുകയും ചെയ്തു. ഈ വിജയം തുടർന്നും ലഭ്യമാക്കുന്നതിനുവേണ്ടി അദ്ധ്യാപകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2009 - 2010 ൽ 32 കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 80 കുട്ടികളാണുളളത്.