വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്. വടുതല ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ 2021 - 2022 അധ്യായന വർഷത്തിൽ പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ 60 കുട്ടികളെ ഉൾപ്പെടുത്തി ശാസ്ത്ര ക്ലബ് രൂപീകരിക്കുകയും കൺവീനറെ തെരഞ്ഞെടുക്കുകയും ചെയ്തു.

         വിവിധ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര ക്ലബ് പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നു.
     20 21 ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ഓൺലൈനായി സംഘടിപ്പിക്കുകയും, കുട്ടികൾക്ക് ക്വിസ് മത്സരം, ഓൺലൈൻ പോസ്റ്റർ രചനാ മത്സരവും , കുട്ടികൾ മരം നടുന്ന ചിത്രങ്ങളും പങ്കു വച്ചു.
     ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് : ജൂൺ 26 കുട്ടികൾക്ക് അവബോധന ക്ലാസ് രൂപീകരിക്കുകയും , ലഹരിയുടെ ദൂഷ്യഫലങ്ങൾ കാണിക്കുന്ന പ്ലേക്കാർഡുകൾ കുട്ടികൾ നിർമിക്കുകയും ചെയ്തു.
   ജൂൺ 11  ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ജനസംഖ്യ വർധനവിന്റെ ദൂഷ്യഫലങ്ങൾ വ്യക്തമാക്കുന്ന ഒരു ലഘു ലേഖ തയ്യാറാക്കുകയും കുട്ടികൾക്ക് അയച്ചു നൽകുകയും ചെയ്തു.
        സെപ്തംബർ 1 - 7പോഷകാഹാര  വാരാഘോഷത്തിന്റെ ഫലമായി കുട്ടികൾക്ക് പോഷകാഹാരത്തിന്റെ പ്രാധാന്യം, വിവിധ പോഷക ജന്യ രോഗങ്ങൾ എന്നിവ വ്യക്തമാക്കി നൽകി കൂടാതെ പ്രധാനമന്ത്രിയുടെ പോഷൺ അഭിയാൻ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി കുട്ടികൾ ക്വിസ്പ്രോഗ്രാമിൽ പങ്കെടുക്കുകയും , സർട്ടിഫിക്കറ്റ് നേടിയെടുക്കുകയും ചെയ്തു.

പോഷൺ അസംബ്ലി നടത്തുകയും , പോഷക ആഹാര നിർമ്മാണം വ്യക്തമാക്കുന്ന കുട്ടികളുടെ വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.