വി എൽ പി എസ്/ബാണാസുര സാഗർ അണക്കെട്ട്

Schoolwiki സംരംഭത്തിൽ നിന്ന്

ബാണാസുര സാഗർ അണക്കെട്ട്

കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ കബിനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്. 1979-ലാണ് ഈ അണക്കെട്ട് നിർമ്മാണം അരംഭിച്ചത്. ഒരു കിലോ മീറ്ററോളം നീളത്തിൽ മണ്ണു കൊണ്ടാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക് (കക്കയം ഡാം) ,, ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ബാണാസുര സാഗർ ജലസേചന പദ്ധതി യുടെ പ്രധാന ലക്ഷ്യങ്ങൾ.

കുറ്റ്യാടി സ്പിൽ വേ അണക്കെട്ട്,  കോസനി സാഡിൽ ഡാം, കോട്ടഗിരി സാഡിൽ ഡാം, നിയർ കോട്ടഗിരി സാഡിൽ ഡാം, കുറ്റ്യാടി സാഡിൽ ഡാം നായന്മൂല തടയണ, മാഞ്ഞൂര തടയണ എന്നീ 7 ചെറിയ അണക്കെട്ടുകളും ഈ പദ്ധതിയുടെ ഭാഗമാണ്.

സ്പിൽ വേ ഡാം വഴിയാണ് വെള്ളം തുറന്നു വിടുന്നത്