വി. വി. എൽ. പി. എസ്. ചിറ്റിലപ്പിള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര് പട്ടണത്തില് നിന്ന് 11 കിലേമീറ്ററോളം പടിഞ്ഞാട്ടുമാറി തലയുയര്ത്തി നില്ക്കുന്ന വിലങ്ങന്കുന്നിന്റെയും മുള്ളൂര് കായലിന്റെയും ഇടയില് ചിറ്റിലപ്പിള്ളി ഗ്രാമത്തിലാണ് വിദ്യാലയത്തിന്റെ സ്ഥാനം. അടാട്ട് പഞ്ചായത്തിലെ രണ്ടാം വാര്ഡിലാണ് വി.വി. സ്ക്കൂള് ചിറ്റിലപ്പിള്ളി സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയത്തിലേക്ക് പഞ്ചായത്തിലെ 1,2,3,4 വാര്ഡുകളില് നിന്ന് വിദ്യാര്ത്ഥികള് വരുന്നുണ്ട്. പനന്പഴ, പടിഞ്ഞാറ്റുമുറി മുള്ളൂര് വഴി, ചാലിയംതിരിവ്, പാറക്കുളം, വൈദ്യശാല പരിസരം, വായനശാല പരിസരം, ചിറ്റിലപ്പിള്ളി സെന്റര്, ഗ്രൌണ്ട് പരിസരം, മിച്ചഭൂമി, വ്യാസപീഠം, ലക്ഷം വീട് തുടങ്ങിയ പ്രദേശങ്ങളില് നിന്ന് ഈ വിദ്യാലയത്തിലേക്ക് വിദ്യാര്ത്ഥികള് വരുന്നുണ്ട് . മഹാന്മാഗാന്ധി അംഗനവാടി , പാറക്കുളം അംഗനവാടി, പനന്പുഴ അംഗനവാടി, ഗൌണ്ട് അംഗനവാടി, മിച്ചഭൂമി അംഗനവാടി, വിമല്റാണി നഴ്സറി സ്ക്കൂള് തുടങ്ങിയ പ്രീ പ്രൈമറി വിദ്യാലയങ്ങളില് നിന്ന് ഇവിടെക്ക് തുടര്പഠനത്തിനായി കുട്ടികള് വരുന്നുണ്ട് .

വിദ്യാലയ ചരിത്രസംക്ഷിപ്തം ചിറ്റിലപ്പിള്ളിയില് പത്തെണ്പത്തഞ്ചു വര്ഷങ്ങള്ക്കു മുന്പ് വിദ്യാഭ്യാസസ്ഥാപനം ഇല്ലായിരുന്നു. അറിവിന്റെ ആദ്യാക്ഷരങ്ങള് തേടി വളരെയകലെയുള്ള പുറനാട്ടുകര ആശ്രമം സ്ക്കൂളിനേയും പറപ്പൂര് സ്കൂളിനേയുമാണ് കുട്ടികള് ശരണം പ്രാപിച്ചിരുന്നത്. ശക്തിയേറിയ കാലവര്ഷക്കാലം കുട്ടികള്ക്ക് വലിയ പേടിസ്വപ്നമായിരുന്നു. കയ്യിലെ ഓലക്കുടകളെ പാറിപ്പറത്തുന്ന ശീതക്കാറ്റ് അസഹനീയമായിരുന്നു. വിദ്യാര്ത്ഥിളുടെ ഈ യാത്രദുരിതം കണ്ടാണ് ശ്രീ അരിന്പൂരത്ത് മാധവന് നായരും അന്നത്തെ എം.എല്.എ. യായ കുണ്ടുകുളങ്ങര ഔസേപ്പും ചേര്ന്ന് ചിറ്റിലപ്പിള്ളിയില് ഒരു വിദ്യാലയത്തനുവേണ്ടി പരിശ്രമിച്ചത് അങ്ങനെ 1929 (1104 വ്യശ്ചികം4 ) ല് വിവേകാനന്ദവെര്ണാകുലര് എന്ന വിദ്യാലയത്തിന് സ്വപ്നസാക്ഷാല്ക്കാരമായി. മുള്ളൂര് വഴിയില് ചിരുകണ്ടത്ത് തറവാടിന്റെ പാര്ശ്വത്തിലായിരുന്നു അന്ന് സ്ക്കൂള് സ്ഥാപിച്ചത്. കവുങ്ങും മുളയും ഓലയും ഉപയോഗിച്ച് സ്ക്കൂള് കെട്ടിടം കെട്ടിയുയര്ത്തി. പറപ്പൂര് നിവാസിയായ ശ്രീ ഉദുപ്പുമാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. വൈകാതെ ഓടിട്ട കെട്ടിടം പണിതു. പിന്നീട് ഗ്രാമത്തിന്റെ മധ്യത്തില് കുണ്ടുകുളങ്ങരക്കാരുടെ കൈതപ്പറന്പില് നിന്ന് സ്ഥലം സ്റ്റാഫിന്റെ പേരില് വാങ്ങി ആദ്യതറപണിതു. അതിനുമീതെ ഓല കൊണ്ട് ഷെഡ് തീര്ത്തു നിര്ദാഗ്യവശാല് കൊടുങ്കാറ്റില് ആ ഷെഡ് തകര്ന്നുവീണു. നാട്ടില് വളരെയധികം നാശനഷ്ടങ്ങള് വരുത്തിയ കൊടുങ്കാറ്റായിരുന്നു അത്. പിന്നീട് പണിതുയര്ത്തിയതാണ് ഇന്ന് കാണുന്ന കെട്ടിടം. ആദ്യകാലത്ത് 10-15 കുട്ടികളാണ് ക്ലാസ്സുകളില് ഉണ്ടായിരുന്നത് പിന്നീട് കുട്ടികളുടെ എണ്ണം കൂടിവന്നു. പിന്നീട് കുറഞ്ഞുവന്നു. തുന്നല്,സംഗീതം എന്നിവയ്ക്ക് പാര്ട്ട്ടൈം ടീച്ചേഴ്സഉണ്ടായിരുന്നു.

  ഇവിടെ നിന്ന് പഠിച്ച് പോയവരില് പലരും ഉന്നതസ്ഥാനങ്ങളിലും ജീവിതത്തിന്റെ പലഅന്തസ്സുകളിലും ചെന്നെത്തി. 2004 ല് പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോള് പൂര്വ്വവിദ്യാര്ത്ഥികളേയും ഉന്നതസ്ഥാനങ്ങളില് എത്തിയവരേയും  ആദരിച്ചിരുന്നു. 

എം.എല്.എ ഫണ്ടില് നിന്ന് ലഭിച്ച കന്പ്യൂട്ടറുകളില് കുട്ടികള് കാര്യക്ഷമമായി കന്പ്യൂട്ടര് പഠനം നടത്തിവരുന്നു. കുട്ടികള്ക്ക് യോജിച്ച തരത്തിലുള്ള പുസ്തകങ്ങള് ക്ലാസ്സ് അടിസ്ഥാനത്തില് നല്കാന് സ്ക്കൂള് ലൈബ്രറി നല്ലോരു പങ്ക് വഹിക്കുന്നു. കുട്ടികള്ക്ക് ശുദ്ധജലം കുടിക്കുന്നതിനായി രണ്ട് വാട്ടര് ഫിലറ്റര് സ്ക്കൂളില് ഉണ്ട്. എല്ലാ ക്സാസുകളിലും ഫാന് സൌകര്യം ഉണ്ട് എല്ലാ ക്ലാസുകളിലും ഫാന് സൌകര്യം ഒരുക്കിയി്രിക്കുന്നു. മൂന്ന് ക്ലാസ്മുറികള് ടൈല് ചെയ്തിട്ടുണ്ട് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വെറെ വെറെ ബാത്ത് റൂം സൌകര്യം ഒരുക്കിയിട്ടുണ്ട് പച്ചക്കറികൃഷിക്കായി കൂടുതല് വെള്ളം ആവശ്യമുളളതിനാല് പഞ്ചായത്തിന്റെ വാട്ടര്കണക്ഷന് ആവശ്യമാണ് കുട്ടികള്ക്ക് ഉച്ചഭക്ഷണം പാചകം ചെയ്യേണ്തിലേക്ക് ഗ്യാസ് കണക്ഷനും കുറച്ചുകൂടി പത്രങ്ങളും ആവശ്യമാണ്.