വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/ശുചിത്വശീലങ്ങൾ പാലിക്കുക

ശുചിത്വശീലങ്ങൾ പാലിക്കുക

1. വ്യക്തിശുചിത്വം

         ഒരാൾ സ്വന്തം ആരോഗ്യം   കാത്തുസൂക്ഷിക്കുന്നതിനു മാത്രം അനുഷ്ഠിക്കുന്ന ശീലങ്ങളെ  വ്യക്തിശുചിത്വശീലങ്ങൾ എന്നു പറയാം. ദിവസവും രണ്ടു നേരം പല്ലുതേയ്ക്കുക , കുളിക്കുക, ആഹാരം കഴിക്കുന്നതിന് മുൻപും പിൻപും കൈയും വായും നന്നായി കഴുകുക, ശൗചത്തിനുശേഷം കൈകൾ സോപ്പിട്ട് കഴുകുക, പാചകം ചെയ്ത ഭക്ഷണം അടച്ചു സൂക്ഷിക്കുക, നഖങ്ങൾ വെട്ടി വിരലുകൾ വൃത്തിയാക്കുക, തിളപ്പിച്ചാറിയ വെളളം ഉപയോഗിക്കുക തുങ്ങിയവ വ്യക്തിശുചിത്വശീലങ്ങളാണ്

2. സാമൂഹ്യശുചിത്വം

      സമൂഹത്തിന്റെ പൊതുവായ ശുചിത്വം, ആരോഗ്യം എന്നിവ നിലനിർത്തുന്നതിനായി ഒരു വ്യക്തി അനുഷ്ഠിക്കേണ്ട ശീലങ്ങളാണ് സാമൂഹ്യശുചിത്വശീലങ്ങൾ . പരിസരം വൃത്തിയായി സൂക്ഷിക്കുക, തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക, മാലിന്യ വസ്തുക്കൾ അവ നിക്ഷേപിക്കേണ്ടുന്ന ഇടങ്ങളിൽ മാത്രം ഇടുക , വായുവും ജലവും മണ്ണും മലിനമാക്കാതിരിക്കുക, ചുമയ്ക്കുമ്പോൾ മുഖം പൊത്തുകയോ തൂവാല കൊണ്ട് മുഖം മൂടുകയോ ചെയ്യുക , പൊതുസ്ഥലങ്ങളിൽ പുകവലിക്കാതിരിക്കുക തുടങ്ങിയവ സാമൂഹ്യ ശുചിത്വശീലങ്ങളാണ്
         
             ഈ ശുചിത്വശീലങ്ങൾ പാലിക്കുന്നതു കൊണ്ട് അവ പാലിക്കുന്നവരുടെ മാത്രമല്ല മറ്റുള്ളവരുടെയും ആരോഗ്യം പരമാവധി സംരക്ഷിക്കുന്നതിന് സഹായിക്കും
AKSHAY P
8 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം