നാം പഴമയിലേക്കു മടങ്ങിയകാലം പുറത്തെ ഭക്ഷണം ഒഴിവാക്കിയകാലം മുരിങ്ങയിലയിലേക്കും ചക്കയിലേക്കും മടങ്ങിയകാലം യഥാർത്ഥസുഹൃത്തിനെ മനസ്സിലാക്കിയകാലം മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞകാലം അവൻറെ അഹങ്കാരം ഇല്ലാതായകാലം അവൻ ഭയത്തോടെ കഴിഞ്ഞകാലം അവൻ ശുചിത്വവും അച്ചടക്കവും പാലിച്ചകാലം റോഡിൽ വാഹനമൊഴിഞ്ഞകാലം അന്തരീക്ഷവായു ശുദ്ധമായകാലം സർക്കാർനിയമങ്ങളെ അനുസരിച്ചകാലം എല്ലാറ്റിനും നമ്മൾ മിതത്വം ശീലിച്ച കാലം കുട്ടികൾക്ക് പരീക്ഷാപ്പേടി മാറിയകാലം അച്ഛനുമമ്മയും ഒരുമിച്ചു വീടുനോക്കിയകാലം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത