ഉള്ളടക്കത്തിലേക്ക് പോവുക

വി. എൽ. പി. എസ്. കല്ലൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025 -2026

2025 -2026 വർഷത്തെ പ്രവേശനോത്സവവും നൂറാം വാർഷിക ആഘോഷ വിളംബരവും പൂർവാധികം ഗംഭീരമായി ആഘോഷിച്ചു .തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അദ്ധ്യാപിക ശ്രീമതി ഷാൻറ്റി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു .പ്രവേശനോത്സവ ചടങ്ങുകളുടെയും നൂറാംവാർഷിക ആഘോഷവിളംബരത്തിൻറെയും ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം എം എൽ എ ശ്രീ കെ കെ രാമചന്ദ്രൻ നിർവഹിച്ചു.സംസ്ഥാന ഫിലിം അവാർഡ് ജേതാവായ ശ്രീ അജയൻ അടാട്ട് മുഖ്യ അതിഥിയായിരുന്നു .ബ്ലോക്ക് മെമ്പർ ശ്രീ പോൾസൺ തെക്കുംപീടിക പഠനോപകരണ വിതരണം നിർവഹിച്ചു .നട്ടുവാംഗത്തിൽ താളവിസ്മയം തീർത്ത കൊച്ചുമിടുക്കി സായൂജ്യ ശ്രീജിത്തിനെ ആദരിച്ചു .തൃക്കൂർ ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡണ്ട് ഹേമലത സുകുമാരൻ,വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ സലീഷ് ചെമ്പാറ ,വാർഡ്‌മെമ്പർ ശ്രീമതി അനു പനംകൂടൻ ,ഒ എസ് എ അംഗങ്ങളായ ശ്രീ രാഘവൻ മുളങ്ങാടൻ,ശ്രീ വാസു എടക്കാട്ടിൽ  ,മുൻ പ്രധാന അധ്യാപിക ശ്രീമതി രാജിക ,പി ടി എ പ്രസിഡണ്ട് ശ്രീ വിവേക് കെ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി.സ്റ്റാഫ് പ്രതിനിധി ശ്രീമതി കെ ശാന്തി നന്ദി പ്രകാശിപ്പിച്ചു.  

പരിസ്ഥിതി ദിനാഘോഷം 2025

ഈ വർഷത്തെ പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം വി എൽ പി സ്ക്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ശ്രീമതി അനുപനങ്കൂടൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഹേമലത സുകുമാരൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുന്ദരി മോഹൻദാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൃഷി ഓഫീസർ ശ്രീമതി ദീപ സീഡ് ബോൾ എറിയൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മിയാവാക്കി വനത്തിൻ്റെ ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്ത്  അംഗം ശ്രീ സോമൻ കാര്യാട്ട് നിർവഹിച്ചു.  പഞ്ചായത്ത് മെമ്പർമാർ ,പി ടി എ ,ഒ എസ് എ അംഗങ്ങൾ രക്ഷിതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വൃക്ഷത്തെകൾ നട്ടു. എല്ലാവരും ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. വിദ്യാലയത്തിലെ ബാലവേദി ഉദ്ഘാടനം നടത്തി. പ്രസിഡൻ്റ്, സെക്രട്ടറി തെരഞ്ഞെടുത്തു. സോമൻ സർ കുട്ടികളുമായി സംവദിച്ചു. കഥകൾ പറഞ്ഞു പാട്ടുപാടി. എല്ലാ കുട്ടികളെക്കൊണ്ടും പരിപാടികൾ അവതരിപ്പിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. കുട്ടികളുടെ പരിസ്ഥിതി ഗാനാലാപനം, നൃത്താവിഷ്ക്കാരം, പ്രസംഗം ,എന്നിവ ഉണ്ടായിരുന്നു. കവിത ടീച്ചർ നന്ദി പറഞ്ഞു

വായനവാരാചരണം

ഉദ്ഘാടനം
സന്ദേശം

ജൂൺ 19  വായനദിനത്തിൽ വായനവാരാഘോഷത്തിന്റെ ഉദ്ഘാടനം യൂണിയൻ എച്ച് എസ് എസ് മാമ്പ്രയിലെ മലയാളം അധ്യാപകനായ ശ്രീ ദേവദാസ് മാസ്റ്റർ നിർവഹിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി കവിത ചന്ദ്രൻ സ്വാഗതം ആശംസിച്ച യോഗത്തിൽ സി ആർസി കോർഡിനേറ്റർ ശ്രീമതി ലിൻസി ടീച്ചർ വായനദിന സന്ദേശം നൽകി.വായനദിന പ്രതിജ്ഞ ചൊല്ലി .പുസ്തകപരിചയം ,പ്രസംഗം ,കവിത ,കഥാമൃതം തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .ശ്രീമതി ശാന്തി ടീച്ചർ നന്ദി പറഞ്ഞു .