വി.വി.എച്ച്.എസ്.എസ് നേമം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ഓരോ ക്ലാസ്സിൽ നിന്നും ഗണിതത്തിൽ മികവ് പുലർത്തുന്ന രണ്ട് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് 50 കുട്ടികൾ അടങ്ങുന്ന ഒരു ഗണിത ക്ലബ്ബ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ക്ലാസ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഗണിത ക്വിസ്, ചാർട്ട് നിർമ്മാണം, ഗണിത മാഗസിൻ, സെമിനാറുകൾ, പ്രോജക്ട് അവതരണം ഇവ സ്കൂൾ തലത്തിൽ സംഘടിപിക്കാറുണ്ട്. സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ സബ് ജില്ല , ജില്ല, സംസ്ഥാനതല ഗണിത ശാസ്ത്ര മേളകളിൽ പങ്കെടുപ്പിക്കുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ സ്കൂൾ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തു തന്നെയാണ്. ജില്ലാ തലത്തിലും നമ്മുടെ സ്കൂൾ ശ്രദ്ധേയമായ സ്ഥാനം നേടുന്നുണ്ട്. കോവിഡ് കാലത്ത് സമഗ്ര ശിക്ഷാ കേരള നടത്തിയ ഗണിത പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിയാണ്.

രാമാനുജൻ പേപ്പർ പ്രസന്റേഷൻ, ഭാസ്ക്കരാചാര്യ സെമിനാർ ഇവയുടെ സബ്ജില്ലാ തല വിജയികളും നമ്മുടെ സ്കൂളിലെ കുട്ടികളാണ്. ഗണിത ക്ലബ്ബിന്റെ കൺവീനറായി പ്രവർത്തിക്കുന്നത് മിനി ടീച്ചറാണ്. കുട്ടികൾക്കിടയിൽ നിന്നുള്ള 2 ക്ലബ്ബ് ലീഡർ മാർ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ സഹായിക്കുന്നു. കുട്ടികളിൽ ഗണിത അഭിരുചി വളർത്തിയെടുക്കുന്നതിൽ ക്ലബ്ബിന്റെ പ്രവർത്തനം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

     

യുപി വിഭാഗം ഭാസ്കരാചാര്യ സെമിനാർ.(2023)


2023ലെ ഗണിതശാസ്ത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഭാസ്കരാചാര്യ സെമിനാർ മത്സരത്തിൽ നമ്മുടെ സ്കൂളിന്  യുപി വിഭാഗത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഹയർസെക്കൻഡറി വിഭാഗം ഭാസ്കരാചാര്യ സെമിനാറും, രാമാനുജൻ പേപ്പർ പ്രസന്റേഷൻ

    ഹയർസെക്കൻഡറി വിഭാഗം രാമാനുജൻ പേപ്പർ പ്രസന്റേഷനും ഭാസ്കരാചാര്യ സെമിനാറിനും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2024-2025

2024 2025 അധ്യായന വർഷത്തെ ഗണിത ക്ലബ്ബിൻറെ ഉദ്ഘാടനം ജൂലൈ 1 തിങ്കളാഴ്ച നടത്തുകയുണ്ടായി. ശ്രീമതി കെ വി ശ്രീല ടീച്ചർ വിളക്ക് തെളിയിക്കുകയും സ്വാഗത പ്രസംഗം ബഹുമാനപ്പെട്ട എച്ച് എം ഷീബ ടീച്ചർ ചേർന്ന് ഈ വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ നന്നായി തന്നെ നടത്തുകയുണ്ടായി.