വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തിയിൽ സ്വയം പാലിക്കേണ്ട അനേകം ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലത് ശതമാനം ഒഴിവാക്കാൻ കഴിയും. ലോകത്തെ ഒക്കെ വിറപ്പിച്ചുകൊണ്ട് വ്യാപിച്ചിരിക്കുന്ന കൊറോണ പകർച്ചവ്യാധിയുടെ ഈ കാലം വ്യക്തിശുചിത്വവും സാമൂഹ്യജീവിതത്തിലും അവബോധം നേടി മികച്ച ശീലങ്ങൾ സ്വായത്തമാകേണ്ടത്തിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുകയും അതിനുള്ള അവസരമൊരുക്കുകയും കൂടിയാണ് ചെയ്യുന്നത്.

വ്യക്തി ശുചിത്വം, സാമൂഹ്യശുചിത്വം, പരിസരശുചിത്വം എന്നിങ്ങനെ പല പേരിൽ ശുചിത്വത്തെ തരംതിരിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം ചേർന്ന് ഒരു വ്യക്തിയും അവൻ ജീവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്ത അന്തരീക്ഷമാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിൽ ആരോഗ്യ ദേവതയായ `ഹൈജിരിയ´ എന്ന വാക്കിന്റെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് പ്രയോഗിക്കുന്നു. വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയം വരെ. അതുപോലെ പരിസരം, വൃത്തി, വെടിപ്പ്, മാലിന്യ സംസ്കരണം, കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സനിട്രേഷൻ എന്ന അംഗ വാക്കും ശുചിത്വവുമായി ബന്ധപ്പെട്ട ഉപയോഗിക്കുന്നു. ഉദാഹരണം: സമ്പൂർണ്ണ ശുചിത്വ പദ്ധതി.

ആരോഗ്യ ശുചിത്വം

വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വ ത്തിന്റെ മുഖ്യഘടനകൾ. 90% രോഗങ്ങൾക്കും കാരണം ശക്തമായ ശുചിത്വശീല അനുവർത്തനം/ പരിഷ്കരണങ്ങൾ ആണ് ഇന്നത്തെ ആവശ്യം.

വ്യക്തി ശുചിത്വം

വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. കൂടെ കൂടെയും, ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, പകർച്ചപനി തുടങ്ങിയ കോവിഡ് വരെ ഇതിലൂടെ ഒഴിവാക്കണം. പൊതുസ്ഥലത്ത് സമ്പർക്കത്തിന് ശേഷം നിർബന്ധമായും സോപ്പ് ഉപയോഗിച്ച് 20സെക്കണ്ടോളം കഴുകേണ്ടതാണ്. കൈയുടെ പുറംഭാഗം, വിരലുകൾ, ഉൾവശം എന്നിവ നന്നായി കഴുകുക. ഇതുവഴി കൊറോണ, എച്ച്ഐവി, കോളറാ, ഹെർപ്പീസ് മുതലായ വൈറസുകളെയും, ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകിക്കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മറക്കുക. അല്ലെങ്കിൽ മാസ്ക് ഉപയോഗിച്ചലും നിർബന്ധമായും മുഖം മറക്കുക.

രോഗബാധിതരുടെ ശരീരസ്രവങ്ങൾ സമ്പർക്കത്തിൽ പെടാതെ ഇരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വായ, മൂക്ക്, കണ്ണ് ഇവിടങ്ങളിൽ കഴിവതും തൊടാതെ ഇരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക്(.95) ഉപയോഗിക്കുകയും ഹസ്തദാനം ഒഴിവാക്കുകയും, ആൽക്കഹോൾ ഉള്ള ആൻഡ് സാനിറ്ററിസർ ഉപയോഗിക്കുന്നതും കൊറോണ വൈറസിനെ ഉൾപ്പെടെ പ്രതിരോധിക്കാൻ.ഉത്തമം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം(1മീറ്റർ ) പാലിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. പകർച്ചവ്യാധി ബാധിച്ചവർ പനി ഉള്ളവർ തുടങ്ങിയവ പൊതുസ്ഥലങ്ങളിൽ പോവുന്നത് കഴിവതും ഒഴിവാക്കുക.

വിസ്മയ
XI COMMERCE വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം