വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/നിപാ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
നിപാ വൈറസ്

നിപാ വൈറസ്(അഥവാ niv)ഹെനിപാ വൈറസ് ജൻസിലെ ഒരു ആർ.എൻ. എ വൈറസ് ആണ്. മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. കേരളത്തിൽ 2018 മെയ് മാസത്തിൽ നിപ്പ വൈറസ് പൊട്ടിപ്പുറപ്പെട്ടു. മലേഷ്യയിലെ സുഘകായ്‌ നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലം മായ ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നതുകൊണ്ടാണ് ഈ പേരുവന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കോ, ഈ വൈറസ് പടരാം. വൈറസ് പാതയുള്ള വവ്വാലിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപ്പ വൈറസ് പകരുന്നത്.

രോഗലക്ഷണങ്ങൾ

വൈറസ് ബാധ ഉണ്ടായാൽ, 5 മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരീഡ്. രോഗബാധ ഉണ്ടായാലും രോഗലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനി, തലവേദന, തലകറക്കം, ബോധക്ഷയം, മുതലായവയാണ് ലക്ഷണങ്ങൾ. വയറുവേദന, മനംപിരട്ടൽ, ചർദ്ദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്ന് രണ്ട് ദിവസങ്ങൾക്കകം തന്നെ ബോധം നഷ്ടപ്പെട്ട കോമ അവസ്ഥയിൽ ആവാനും സാധ്യതയുണ്ട്. രോഗനിർണയം നടത്താൻ സമയമെടുക്കും എന്നതുകൊണ്ട് നിപ്പ വൈറസ് അണുബാധ സംശയിക്കപ്പെടുന്ന അവരെ പ്രത്യേകം പരിചാരിക്കുകയാണ് ചെയ്യുക.

പ്രതിരോധ പ്രവർത്തനങ്ങൾ

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല അതുകൊണ്ട് തന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. • വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ടം, ഉമിനീര് എന്നിവയിലൂടെ വൈറസ് പകർച്ച ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങൾ എല്ലാം ഒഴിവാക്കുക. • വവ്വാലുകൾ കടിച്ച കായ്ഫലങ്ങൾ ഒഴിവാക്കുക. • വവ്വാൽ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. • രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പന്നിയിറച്ചി പരമാവധി ഒഴിവാക്കുക. • രോഗിയുമായി സമ്പർക്കം ഉണ്ടായതിനുശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. • രോഗമായ ഒരു മീറ്റർ അകലം എങ്കിലും പാലിക്കുക. • രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുക. • രോഗലക്ഷണങ്ങളും ആയി വരുന്ന എല്ലാ രോഗികളെയും വേർതിരിച്ച് വാർഡുകളിലേക്ക് പ്രവേശിക്കുക.

വിസ്മയ
X1 commerce വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം