വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ഹൃദയനൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
ഹൃദയനൊമ്പരം

ചുമച്ചു കൊണ്ടാണ് അയാൾ ഉറക്കത്തിൽ നിന്നും ഉണർന്നദ് എന്തോ രണ്ട് ദിവസം ആയി വിട്ടുമാറാതാ ചുമയും തലവേദന യും നേരം പുലർന്നു എന്ന് കരുതി. പക്ഷെ ക്ലോകിൽ നോക്കിയപ്പോൾ സമയം 12മണി കഴിഞ്ഞു. തുള്ളി വെള്ളം കുടിച്ചു ചങ്കിൽ എന്തോ അടഞ്ഞ മാതിരി. പനിയും ചെറുതായിട്ട്ണ്ട്.അവിടെ തന്നെ വീടും കിടന്നു.പതിയെ ഉറങ്ങാൻ കിടന്നു.സാധിക്കുന്നില്ല എങ്കിലും കണ്ണടച്ചു.ഉറക്കതിലേക്ക് വഴുതി വീണു. നായ്കളുടെ കുറക്കൽ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. സൂര്യൻ ഉദിച്ചിരുന്നു. കാൽ തറയിൽ വെച്ചു തല വേദനക്ക് ഒട്ടും കുറവില്ല.പനി കൂടിരിക്കുന്ന ചപ്പ്ചവറുകളും മറ്റും വീടിന്റെ എല്ലാം മൂലകളിലും ഉണ്ട് വസ്ത്രം അലക്കാൻ ഉള്ളതു ആകെ പരന്ന് കിടക്കുന്നു. വീട് അടിച്ചു വാരിയാ ലക്ഷണം ഒന്നും ഇല്ല.ആകെ അയുക്കും പൊടിയും എല്ലാ ആശുപത്രിയിൽ പോകണം എന്നുണ്ട് പക്ഷെ വെയാ.എന്നാലും പോയി കഴിഞ്ഞ ദിവസം ആണ് ഗൾഫിൽ നിന്ന് വന്നത് എന്ന് ഡോക്ടർ നോട് ഈ വിവരം ഡോക്ടർ പറഞ്ഞു ഇറ്റലിയിലും സ്പെയിനിലും ചൈനലും എല്ലാം ഈ വൈറസ് പടർന്നു പിടിക്കുന്നുണ്ട്. അതു കൊണ്ട് നിങ്ങളുടെ രക്തം പരിശോധിക്കണം.അതും സമ്മതിച് വീട്ടിലേക്ക് മടങ്ങി.മൂന്നു ദിവസം പിന്നിട്ടു. അയാൾ പാതി ജീവനോടെ ആശുപത്രിയിൽ ചെന്നു. നിങ്ങളുടെ പരിശോധന ഫലം പോസിറ്റീവ് ആണ് എന്നും ഡോക്ടർ പറഞ്ഞു. നിങ്ങൾക്ക് ആ രോഗം പിടിപെട്ടു എന്ന് പറയുകയും ചെയ്തു. ഇത് വെരെ ഈ വൈറസിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല.എന്താന് ആ വൈറസിന്റെ പേര് എന്നും അയാൾ ചോദിച്ചു. ഡോക്ടർ ഇടറിയാ ശബ്ദതിൽ പറഞ്ഞു കൊറോണ എന്നാ മഹാമാരി എന്ന്

Muhammad musthafa. P
4 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ