വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം-4

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

" ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ളകാലം" അതായത് ചെറുപ്പകാലത്ത് ശീലിച്ച കാര്യങ്ങൾ മരണം വരെ നിൽക്കും എന്നാണ് . കുട്ടിക്കാലം മുതൽക്കേ നമ്മൾ നല്ല ശീലങ്ങൾ വളർത്തിയെടുക്കണം. നല്ല ശീലങ്ങളിൽ ഏറ്റവും പ്രധാനം വ്യക്തിശുചിത്വം തന്നെ . രാവിലെയും രാത്രിയും പല്ലുതേയ്ക്കുക, കുളിക്കുക, നഖം വെട്ടുക, വൃത്തിയുള്ള ആഹാരം കഴിക്കുക വൃത്തിയുള്ള വെള്ളം കുടിക്കുക , പുറത്തുനിന്നു വീട്ടിലെത്തിയാൽ കൈകാലുകൾ സോപ്പുപയോഗിച്ചു കഴുകുക തുടങ്ങിയവ വ്യക്തി ശുചിത്വത്തിൽ പെട്ടവയാണ് വ്യക്തി ശുചിത്വത്തോടൊപ്പം പാലിക്കേണ്ട ഒന്നാണ് പരിസര ശുചിത്വവും . നമ്മുടെ വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം . നാം ഉപയോഗിക്കുന്ന വസ്തുക്കൾ, നാം കിടക്കുന്ന മുറി, നമ്മുടെ ക്ലാസ് റൂം ഇതെല്ലാം വൃത്തിയാക്കേണ്ടത് നമ്മൾ തന്നെയാണ് . " വിദ്യാഭ്യാസത്തിൽ കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് വൃത്തിയാണ് " ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല നമ്മുടെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധിയാണ് . അങ്ങനെ വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും ആരോഗ്യമുള്ള ഒരു നാടിനായ് നമുക്ക് പ്രയത്നിക്കാം

ഫാത്തിമ ഹിബ. പി
5 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം