വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം-3

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വത്തിൻ്റെ അടിസ്ഥാനത്തിൽ നമ്മുടെ കേരളം എന്നും മുന്നിലായിരിക്കാൻ നാം ഓരോരുത്തരും വളരെയധികം പ്രയക്നിച്ചേ പറ്റൂ. ശുചിത്വം നമ്മുക്കും നമ്മുടെ നാടിനും എന്നും ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് . ആരോഗ്യമുള്ള നല്ല തലമുറ ഉണ്ടാകാൻ നാം ഓരോരുത്തരും നന്നായി പ്രയക് നിച്ചേ പറ്റൂ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നും കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക നഖങ്ങൾ വെട്ടി വൃത്തിയാക്കുക ഇതെല്ലാം വ്യക്തി ശുചിത്വത്തിൽ പെടുന്നവയാണ്.വീടും പരിസരവും വൃത്തിയാക്കുക വീട്ടിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ നശിപ്പിക്കുക. വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ ഒരു പരിധിവരെ നമുക്ക് മാരകരോഗങ്ങളെ തടയാം. നമ്മൾ അറിഞ്ഞോ അറിയാതയോ ഒരുപാട് മാരകരോഗങ്ങൾക്ക് അടിമകളാകുന്നു. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾക്ക് നൽകേണ്ട പ്രാധാന്യം നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഓരോരുത്തരുടെയും ഭവനങ്ങളിൽ നിന്നുമാണ് ശുചിത്വത്തിൻ്റെ ആദ്യപടി തുടങ്ങേണ്ടത് പിന്നീടത് നമ്മുടെ നാടിൻ്റെ ശുചിത്വത്തിലേക്കും വഴി മാറ്റേണ്ടതാണ് അതിനായി ശുചിത്വ ബോധവത്ക്കരണ ക്ലാസുകൾ നടത്തേണ്ടതാണ് നമ്മൾ ഓരോരുത്തരും ശുചിത്വത്തിൻ്റെ കാര്യത്തിൽ എന്നും ബോധവാൻമാർ ആകേണ്ടതാണ്.

നിർമ്മാല്യ
1 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം