വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം -3

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

വൈക്തി ശുചിത്വമാണ് രോഗ പ്രതിരോധത്തിന് വേണ്ടി ആദ്യം ചെയ്യേണ്ടത്. വ്യക്തി ശുചിത്വം എല്ലാവരും നിർബന്ധമായും പാലിക്കേണ്ടതാണ്. ശരീരം വൃത്തിയായി സൂക്ഷിക്കണം. കയ്യും മുഖവും കാലുകളും ഇടയ്ക്കിടെ കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം. പൊടി പടലങ്ങൾ ശരീരത്തിൽ പറ്റാതെ ശ്രദ്ധിക്കണം. സോപ്പോ മറ്റു ശുചീകരണ വസ്തുക്കളോ ഉപയോഗിച്ചു കയ്യും മുഖവും വൃത്തിയാക്കണം. കയ്യിലേയും കാലിലെയും നഖം ആഴ്ചയിൽ വെട്ടിക്കളയണം. ചളി കയറാതെ ശ്രദ്ധിക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പുകയോ മറ്റോ ചെയ്യരുത്. വ്യക്‌തി ശുചിത്വത്തിൽ പ്രധാനപെട്ടതാണ് ഭക്ഷണ ശീലവും. ഭക്ഷണ പദാർത്ഥങ്ങൾ തുറന്നുവെക്കാതെ അടച്ചു വെക്കണം. നല്ലവണ്ണം പാകം ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ മാത്രമേ കഴിക്കാവൂ. വ്യക്‌തി ശുചിത്വവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. വ്യക്‌തി ശുചിത്വം പാലിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കുന്നു. ഇതു രണ്ടും ശ്രദ്ധിച്ചാൽ രോഗ പ്രതിരോധ ശേഷി വർദ്ധിക്കുന്നു.

നവീൻ. എം. പി
3 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം