വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി-1

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഒരിടത് അതി മനോഹരമായ ഒരു ഗ്രമമുണ്ടായിരുന്നു. ആ ഗ്രാമത്തിലുള്ളവർ ഒത്തൊരുമയോടെയും സന്തോഷത്തോടെയും ആണ് ജീവിച്ചിരുന്നത്. അവർ പ്രകൃതിയുമായി ഇണങ്ങിച്ചേർന്നാണ് ജീവിച്ചിരുന്നത്. എല്ലാവരും അതിരാവിലെ എഴുന്നേറ്റു ഓരോ തൈ നടുമായിരുന്നു അവരുടെ ആ ദിവസം അങ്ങനെയാണ് തുടങ്ങിയിരുന്നത്. അതുകൊണ്ട് അവിടെ ധാരാളം മരങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം അതിരാവിലെ എഴുന്നേറ്റപ്പോൾ കുറേ മരങ്ങൾ കാണാനില്ല. അവിടെ ആകെ പ്ലാസ്റ്റിക്കുകൾ കൊണ്ട് മാലിനമായിരുന്നു. അന്ന് അവർ ഉറക്കമൊഴിച്ചു കാത്തിരുന്നു ആരാണ് മരം കട്ട് കൊണ്ടുപോകുന്നത് എന്നറിയാൻ. അർദ്ധരാത്രിയായപോൾ ഒരു കൂട്ടം ആളുകൾ മഴുവുമായി വരുന്നത് ഗ്രാമത്തിലുള്ളവർ കണ്ടു. ഗ്രാമത്തിലുള്ളവർ അവരെ പിടിക്കൂടി. അവരോടു ചോദിച്ചു:നിങ്ങൾ ആരാണ്? എന്തിനാണ് ഞങ്ങളുടെ മരങ്ങൾ കട്ടുകൊണ്ടുപോയത്? എന്തിനാണ് ഞങ്ങളുടെ ഗ്രാമം മലിനമാക്കിയത്? അപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ മരം വെട്ടുക്കാരാണ്. ഈ മരങ്ങൾ പട്ടണത്തിൽ പോയി വിറ്റാൽ ഞങ്ങൾക്ക് നല്ല കാശ് കിട്ടും. നിങ്ങൾക്കും ഞങ്ങൾ കാശ് തരാം ഞങ്ങൾക്കു നിങ്ങൾ മരം തന്നാൽ മതി. ഗ്രാമത്തലവൻ അതിനു സമ്മതിച്ചു. അങ്ങനെ പട്ടണത്തിൽ മരം വിൽക്കാനായി ഗ്രാമത്തിൽ നിന്നും മരം കൊണ്ടുപോവാൻ തുടങ്ങി. മരം വെട്ടുക്കാർ ഗ്രാമത്തിലേക്കു വരുമ്പോൾ പ്ലാസ്റ്റിക്ക് കവറിൽ ഭക്ഷണം കൊണ്ടുമായിരുന്നു. അങ്ങനെ പ്ലാസ്റ്റിക്ക് ഗ്രാമത്തിൽ നിക്ഷേപിക്കുക പതിവായി. ഒരു ദിവസം മരം വെട്ടാൻ വന്നപ്പോൾ ഗ്രാമത്തലവനെ കാണാനില്ല. അന്വേഷിച്ചു നോക്കിയപ്പോൾ ഗ്രാമത്തിലവനു ക്യാൻസർ എന്ന മഹാവ്യാതിയായിരുന്നു. അവർ ഗ്രാമത്തലവനോടു ചോദിച്ചു:എന്തുപറ്റി നിങ്ങൾക്ക്? അപ്പോൾ ഗ്രാമത്തലവൻ പറഞ്ഞു: നിങ്ങൾ ഞങ്ങളുടെ മരങ്ങളെല്ലാം വെട്ടിക്കൊണ്ടുപോയതുകൊണ്ടു ഞങ്ങൾക്ക് ഞങ്ങളുടെ ശുദ്ധവായു നഷ്ടപ്പെട്ടു. നിങ്ങൾ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക്ക് കത്തിച്ചത് മൂലം ഞങ്ങളുടെ അന്തരീക്ഷം മലിനമായി അതു ശ്വസിച്ചതു മൂലം ഞങ്ങൾക്ക് മഹാവ്യാതി പിടിപ്പെട്ടു. ഇനി ഞങ്ങൾ ഞങ്ങളുടെ മരം മുറിക്കാൻ സമ്മതിക്കില്ല. ഞങ്ങൾ പഴയതുപോലെ ജീവിച്ചോളാം. ഇനി മുതൽ ഞങ്ങൾക്ക് നിങ്ങളുടെ പണം വേണ്ട. ഗുണപാഠം:മനുഷ്യൻ പണ്ണത്തേക്കാൾ വലുത് ആരോഗ്യമാണ് ആരോഗ്യമില്ലാതെ പണം മാത്രമുണ്ടായിട്ടു കാര്യമില്ല.

ദിയ ലക്ഷ്മി
6 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ