വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/നല്ല നാളേക്കായ് -1
നല്ല നാളേക്കായ്
ഇന്ന് നാം നേരിടുന്ന ഒരു അധിപ്രധാഘടകമാണ് ശുചിത്വം.ലോകത്തെ എല്ലാ ജീവജാലങ്ങളെയും പ്രതിഭാതിക്കുന്ന ഒന്നാണ് ശുചിത്വം. ഇക്കാലത്ത് ശുചിത്വമില്ലായ്മയെ തുടർന്ന് നാം പലതരം വെല്ലുവിളികൾ നേരിടുന്നു രോഗവും രോഗലക്ഷണങ്ങളും തുടങ്ങുന്നത് ശുചിത്വമില്ലായ്മയിലൂടെയാണ്.മസ്സിൻ്റെ ശുചിത്വം, പ്രവർത്തി ശുചിത്വം, പരിസര ശുവിതാം, ശരീര ശുചിത്വം, വാക്കിലെ ശുചിത്വം എന്നിവയാണ് ലോകത്തിലെ പ്രസിദ്ധ അഞ്ച് ശുചിത്വങ്ങൾ.ഇത്തരം ശുചിത്വങ്ങൾ നാം ഓരോരുത്തരും പാലിക്കുകയാണെങ്കിൽ പരമാവതി രോഗങ്ങളെ തടയാൻ നമ്മുക്ക് കഴിയും. ശുചിത്വമി ല്ലായ്മയിലൂടെ പകർച്ച വ്യാതികൾപടരുന്നു.പുതിയതരം രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. പരിസ്ഥിതി ശുചിത്വത്തെ കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ വീടും പരിസരവും വൃത്തയായി സൂക്ഷിക്കാം. നമ്മുടെ പരിസരങ്ങളിൽ ചപ്പുചവറുകൾ കൂടികിട ക്കാൻ അനുവദിക്കാതിരിക്കുക. മലിനജലം കെട്ടി കിടക്കാതെ നോക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ട്രൈഡേ ആചരിക്കാം. കഴിവതും നമ്മൾ പ്ലാസ്റ്റിക്കുകളുടെ വർദ്ധനവ് കുറക്കുക. ഇ തിലൂടെ നാം ഓരോരുത്തരും മുൻകൈ എടുത്ത് നമ്മുടെ നാടിനെ സുരക്ഷിതമാക്കുക. പുഴകളിലേക്കും, കായലുകളിലേക്കും അവശിഷ്ടങ്ങൾ തള്ളാതെ ഇരിക്കുക. ഇത്തരം പ്രവർത്തനത്താൽ പ്രകൃതിദത്തമായ നമ്മുടെ ജലസ്രോതസ്സുകളെ സംരക്ഷിക്കാം. അമിതമായി മണ്ണിടിക്കുന്നതും, മണൽ വാരുന്നതും നമ്മുടെ പ്രകൃതിയെ അപകടമേഘലയിലേക്ക് എത്തിക്കുന്നു. മണ്ണൊലിപ്പിനെ തടയാനും ശുദ്ധവായു ലഭിക്കുവാനും തണലേകുവാനുമായി നമ്മുക്ക് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം. പഴമക്കാർ പറയുന്നതുപോലെ ഒരു കുട്ടി ജനിക്കുമ്പോൾ ഒരു തൈ നടുക ആ പഴഞ്ചൊല്ലിന്നൊക്കെ വളരെ പ്രശക്തി ആർജിച്ചു വരുകയാണ്. നമ്മൾ ഓരോരുത്തരും ഇത്തരം കാര്യങ്ങളെലാം കുറച്ചെങ്കിലും ശ്രദ്ധിക്കുകയാണെങ്കിൽ കുറേയേറെ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടുപോകാൻ കഴിയും നമ്മുടെ നാട്ടിൽ രോഗ പ്രതിരോധന ത്തിനെതിരെ ഒരു പാട് വാക്സിനുകൾ കണ്ടുപിടിച്ചിട്ടുണ്ട്. ഓരോ കുട്ടിയും ജനിച്ചു വീഴുമ്പോൾ അവർക്ക് പല തരത്തിലുള്ള വാക്സിനുകൾ കൊടുക്കേണ്ടതായി ഉണ്ട് അത് നമ്മൾ ഓരോരുത്തരും നിർബന്ധ മായി പാലിക്കേണ്ടതാണ്. രോഗങ്ങളെ പ്രതിരോധ നത്തിലൂടെ പരമാവധി തടഞ്ഞു നിർത്താം. രണ്ടു നേരം കുളിക്കുക ,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മറയ്ക്കുക. ഭക്ഷണ സാധനങ്ങൾ നല്ലവണ്ണം കഴുകി ഉപയോഗിക്കുക.ഭക്ഷണ സാധനങ്ങൾ നമ്മൾ അടച്ച് വച്ച്സൂക്ഷിക്കുക. മലമൂത്ര വിസർജനം കഴിഞ്ഞാൽ സോപ്പ് ഉയോഗിച്ച് കൈ കഴുകുക.തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്ര വിസർജനം ചെയ്യാതിരിക്കുകയോ ചെയ്യുക.ഇത്തരം ചെറിയ കാര്യങ്ങളെല്ലാം നമ്മൾ ഓരോരുത്തരും പാലിച്ച് നമ്മുടെ വീടിനേയും നാടിനേയും സംരക്ഷിക്കുക. അങ്ങനെ നമ്മുടെ ഈ കൊച്ചു കേരളം എല്ലാം കൊണ്ടും ഊർജ്ജസ്വലമായ താകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം പ്രവർത്തിക്കാം.................
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |