വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/നല്ല നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായി -

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് ഇവിടെ ജനിക്കുന്ന ഏതൊരു മനുഷ്യനും ആവശ്യമായതൊക്കെ ഈ അമ്മ ഒരുക്കിവെച്ചിരിക്കുന്നു . നമ്മെ കാത്തിരിക്കുന്ന അമ്മയെ ഹൃദയം തുറന്ന് സ്നേഹിക്കുക എന്നതാണ് നമ്മുടെ ധർമ്മം പക്ഷേ മനുഷ്യൻറെ ആർത്തി മൂലം പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തിരിക്കുകയാണ് ഇതിൻറെ അനന്തരഫലമാണ് പരിസ്ഥിതിനാശം ഈ മണ്ണും ജലസമ്പത്തും വന സമ്പത്തും ഈശ്വരൻറെ വരദാനമാണ് ഇവയെ ദുരുപയോഗം ചെയ്യുക വഴി നമ്മൾ സ്വന്തം വാളാൽ സ്വയം വെട്ടി നശിക്കുകയാണ് . കൂട്ടുകാരെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവൻറെ നിലനിൽപ്പിന് അത്യാവശ്യമാണ് ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സംരക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കടക്കുന്നുണ്ട് നാം അറിഞ്ഞോ അറിയാതെയോ ശരീരത്തിൻറെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു നിൽക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്ക് ഉള്ളത് ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിലെ ഭാഗമാക്കണം

അഭിരവ് ടി
2 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം