വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/നന്ദയുടെ ഞാവൽ മരം

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദയുടെ ഞാവൽ മരം

ജൂൺ 05, അന്ന് വൈകുന്നേരം സ്കൂളിൽ നിന്നും നന്ദ വരുമ്പോൾ അവളുടെ കൈയിൽ ഒരു ഞാവൽ തൈ ഉണ്ടായിരുന്നു, ലോക പരിസ്ഥിതി ദിനം ആണല്ലോ അന്ന് അവൾക്ക് കിട്ടിയ തൈ ആണ് അത്. വീട്ടിൽ എത്തിയ ഉടൻ അവൾ പറമ്പിലേക്ക് ഓടി. ആഴത്തിൽ മണ്ണ് കിളച്ച്, പതിയെ മണ്ണ് മാറ്റി അവൾ ഞാവൽ തൈ നട്ടു. ഒരു ചെറു പുഞ്ചിരിയോടെ " എടാ നീ പെട്ടെന്ന് വളർന്നു വലുതാവാണം ട്ടോ " എന്നും ഞാവൽ തൈ നോക്കി പറഞ്ഞ് അവൾ അടുക്കള വശത്തേക്ക് ഓടി ഒരു കപ്പ് വെള്ളം കൊണ്ടു വന്നു ഞാവൽ തൈ ക്ക് താഴെ ഒഴിച്ചു. എന്നും പതിവായി വെള്ളം ഒഴിച്ചു കൊടുത്ത്, പാട്ട് പാടി, കഥകൾ പറഞ്ഞ്, ചെറു തമാശകളുമായി അവളും ഞാവലും വളർന്നു. വർഷങ്ങൾ ഒരുപാട് കഴിഞ്ഞു അവർ നല്ല ചങ്ങാതിമാരായി, എന്നും നന്ദ ഞാവൽ തൈ പരിപാലിക്കുക പതിവായിരുന്നു. അമ്പമ്പോ ! ഞാവൽ വലിയൊരു മരമായി മാറി. അഴകുള്ള മരം..... നിറയെ ചില്ലകൾ..... ചില്ലകൾ നിറയെ പച്ചിലകൾ. ഇടതൂർന്ന് നിൽക്കുന്ന പച്ചിലകൾക്കിടയിൽ നെല്ലിക്ക വലുപ്പത്തിൽ ഞാവൽ പഴങ്ങൾ. ചോന്നു തുടുത്ത ഞാവൽ പഴങ്ങൾ. തേൻ പഴങ്ങൾക്കായി കിളികളും, അണ്ണാറാക്കണ്ണനും മറ്റു ചെറു ജീവികളും മരച്ചില്ലയിൽ കൂട് തീർത്തു. ആകപ്പാടെ ബഹളം, കിളികളുടെ കൊഞ്ചൽ ചെറു ജീവികളുടെ അടിപിടിയും ചാടികളിയും കൊണ്ട് നന്ദയുടെ ഞാവൽ വളരെ സന്തോഷവാനായി. താൻ ഒരു മരം എന്ന നിലയിൽ പൂർണത വന്നതിൽ അവൻ വളരെ സന്തോഷിച്ചു. നന്ദ ആവട്ടെ വലിയ മരമായി എന്നു കരുതി ഞാവൽ നെ ശ്രദ്ധിക്കാതെ ഇരുന്നില്ല പിന്നെയും അവൾ എന്നും അവന്റെ അടുത്ത് ചെന്ന് കുശലം പറയും. അന്ന് അവൾ ഒരു കാര്യം ശ്രദ്ധിച്ചു, കിളികൾക്കും ജീവികൾക്കും കുടിക്കുവാൻ വെള്ളം ഇല്ല, അവർക്ക് എവിടുന്നാവോ വെള്ളം കിട്ടുക?? പെട്ടെന്ന് അവൾക്ക് ഒരു ബുദ്ധി ഉദിച്ചു. നന്ദ ഒരു ചട്ടിയിൽ വെള്ളം നിറച്ച് മരത്തിന്റെ ഒത്ത നടുക്കിൽ കെട്ടി തൂക്കി. സന്തോഷം കൊണ്ട് ഞാവൽ മരം ഒന്നു തല കുലുക്കി അതാ രണ്ടു വലിയ ഞാവൽ പഴം നന്ദ യുടെ അടുത്ത് വീണു. അവൾ അതു എടുത്ത് ഒന്നു കടിച്ചു " ഹാവു.... എന്തു മധുരം, ഞാവൽ മരമെ, നീ എന്നും ഇങ്ങനെ തന്നെ ഒരുപാട് പഴങ്ങളൊക്കെ എനിക്ക് തരണേ കൂടെ നിന്റെ വീട്ടിൽ താമസിക്കുന്നവർക്കും കൊടുക്കണേ എന്നു പറഞ്ഞ് അവൾ ഓടി ഞാവൽ മരത്തെ കെട്ടിപിടിച്ചു, ഞാവൽ മരം തന്റെ ചില്ലകൾ കൊണ്ടു അവളെ തഴുകി.
(ഗുണപാഠം : നമ്മൾ ചെയ്യുന്ന ഒരു സൽപ്രവൃത്തി കൊണ്ട് മറ്റുള്ളവരും സന്തോഷിക്കുമെങ്കിൽ അങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക 🍃 പ്രകൃതിയെ സംരക്ഷിക്കുക)

ശിവനന്ദ.
1 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ