വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ഗുണപാഠ കഥ
ഗുണപാഠ കഥ
ഒരിക്കൽ ഒരു ഗ്രാമത്തിൽ ചങ്ങാതിമാരായ കുറച്ച് കുട്ടികൾ താമസിച്ചിരുന്നു. അവരുടെ പേരാണ് ചിന്നു ,മിന്നു ,അമ്മു ,അപ്പു ,വിനോദ് എന്നിവരായിരുന്നു ഇവരെല്ലാം ഉറ്റ ചങ്ങാതിമാരായിരുന്നു അവർ എല്ലാ ദിവസവും ഒത്തൊരുമിച്ച് കളിക്കു മായിരുന്നു.
അവർ ഒരു ദിവസംകളിച്ച് കൊണ്ടിരിക്കെ പാലൈസ് വിൽക്കുന്ന ഒരാൾ അതിലൂടെ പോകുന്നത് കണ്ടു . അയാൾ പാലൈസ് വേണോ നല്ലരുജിയുള്ള പാലൈസ് എന്നിങ്ങിനെ വിളിച്ച് പറഞ്ഞ് പോകുന്നുണ്ടായിരുന്നു.
അപ്പോൾ അപ്പു പറഞ്ഞു - നമുക്ക് ആ ചേട്ടൻ്റെയടുത്ത് നിന്ന് പാലൈസ് വേടിച്ചാലോ? കുട്ടികൾ എല്ലാവരും സമ്മതിച്ചു. പക്ഷെ മിന്നു പറഞ്ഞു അത് വേണ്ട ചങ്ങാതിമാരെ, - നമ്മൾ അത് കഴിച്ചാൽ നമുക്ക് തൊണ്ടവേദനയും, പല്ല് വേദനയും ഉണ്ടാകും അത് കൊണ്ട് നമ്മൾ അത് വേടിക്കാൻ പാടില്ല.
കടയിൽ പോയി തേൻ മിഠായിയോ, കടലമിഠായിയോ വേടിച്ചു കഴിക്കാം' അപ്പോൾ അപ്പു പറഞ്ഞു: - അത് വേണ്ട. എനിക്ക് പാലൈസ് തന്നെ മതി ഒടുവിൽ അത് ഒരു തർക്കമായി മാറി. പിന്നെ ആരിലാണ് കൂടുതൽ പേരെന്ന് നോക്കി. അപ്പോൾ അപ്പുവിൻ്റെ കൂടെയായിരുന്നു കൂടുതൽ പേരുണ്ടായിരുന്നത്. അപ്പോൾ മിന്നു പറഞ്ഞു :- എന്നാൽ നിങ്ങൾ പോയി കഴിച്ചോ ഞാനില്ല!
പിന്നെ.. നിങ്ങൾ ഐസ് കഴിക്കുന്നതിന് മുമ്പ് കൈയ്യും മുഖവും നന്നായി കഴുകണം കേട്ടോ.... മിന്നു പറഞ്ഞു.
അപ്പോൾ അവർ പറഞ്ഞു: - ഞങ്ങളുടെ കൈകൾ നല്ല കൈകളാണ് അത് കൊണ്ട് കഴുകേണ്ട ആവശ്യമൊന്നുമില്ല. അങ്ങിനെ പറഞ്ഞ് തുള്ളിച്ചാടി അവർ ഐസ് മേടിക്കാൻ പോയി അതും കഴിച്ച് അവർ വീട്ടിലേക്ക് മടങ്ങി.
|