വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ഇനിയും നാം ഉണരാതെ വയ്യ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയും നാം ഉണരാതെ വയ്യ

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിതീർന്ന ഒരു വിഷയം മാത്രമായെന്ന് ലോകം വീക്ഷിക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നാണ് ഭൂമിയിൽനിന്നാണ്.മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും വയലേലകളിൽനിന്നുമാണ് ജനിച്ചത്.എന്നാൽ നാം ഭൂമിയെ മലിനമാക്കുന്നു.കാടിന്റെ മക്കളെ കുടിയിറക്കുന്നു,കാട്ടാറുകളെ കൈയ്യേറി,കാട്ടുമരങ്ങളെ മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ കുറേ സവിശേഷതകളുണ്ട്.സാക്ഷരതയുടെയും,ആരോഗ്യത്തിന്റെയും,ശുചിത്വത്തിന്റെയെല്ലാം കാര്യത്തിൽ ഒന്നാമതാണ് കേരളം എന്നാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥധയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്

ആദിത്യ.സി.എം
6 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം