വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയിൽ പറപ്പൂർ പ്രദേശത്താണ് ,വിളയിൽ പറപ്പൂര് വിദ്യാപോഷിണി സ്കൂൾ പ്രവർത്തിക്കുന്നത്. 9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂർ ഡിവിഷണൽ ഇൻസ്പെക്ടറിൽ നിന്നും വിദ്യാപോഷിണി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതൽ ഏഴു വരെ ക്ലാസുകൾക്കായിരുന്നു അംഗീകാരം.തുടർന്നുള്ള വർഷങ്ങളിൽ മറ്റു ക്ലാസുകൾ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി. 1962 വരെ താൽക്കാലിക ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നതെങ്കിലും 1968 ൽ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1976 ഒക്ടോബർ 5 ന് 5/116 നമ്പർ ആയി ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം സ്കൂൾ കമ്മറ്റി രജിസ്റ്റർ ചെയ്തു.

അനന്തമായ കാലപ്രവാഹത്തിൽ അര നൂറ്റാണ്ട് എന്നത് അത്ര വലിയ കാലയളവല്ല. എന്നാൽ, ഒരു സ്ഥാപ നത്തിൻ്റെ ചരിത്രത്തിൽ അത് അത്ര നിസ്സാരമല്ല. അതുകൊണ്ടായിരിക്ക ണം, ഇരുപത്തിയഞ്ചും അമ്പതും എഴു പത്തഞ്ചും നൂറും വർഷങ്ങൾ പിന്നിടുന്ന സ്ഥാപ നങ്ങൾ വ്യത്യസ്തപേരുകളിൽ അവ ആഘോഷാ വസരങ്ങളാക്കി മാറ്റുന്നത്. ഇവ ചരിത്രത്തിലെ നാഴികക്കല്ലുകളും ഇടത്താവളങ്ങളുമാണ്. മുന്നോ ട്ടുള്ള പ്രയാണത്തിനിടെ ഇടക്കൽപം വിശ്രമി ക്കാനും പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കാനും കിട്ടുന്ന ഇടവേളകൾ. ശരിയായ ദിശ യിലൂടെ ആയിരുന്നോ യാത്രയെന്നും ഇപ്പോൾ എവിടെ എത്തിനിൽക്കുന്നുവെന്നും കാലഘട്ട ത്തിലെ പുതിയ വെല്ലുവിളികൾ എങ്ങനെ നേരി ടാമെന്നുമൊക്കെ വിലയിരുത്താവുന്ന അവസര ങ്ങൾ. ഈ പശ്ചാത്തലത്തിൽ വേണം നമ്മുടെ സ്‌കൂളിന്റെയും ചരിത്രം പരിശോധിക്കേണ്ടത്. വി.പി.എ.യു.പി സ്‌കൂൾ, വിളയിൽ പറപ്പൂരിന്റെ നാൾവഴി രൂപത്തിൽ രേഖപ്പെടുത്തിയ ചരിത്രരേ ഖയല്ല ഇത്. അര നൂറ്റാണ്ടിൻറെ മുഴുവൻ ചരിത്രവും ലഭ്യവുമല്ല. വികസനത്തിൻ്റെ അടയാളങ്ങളായി ഗണിക്കപ്പെടുന്ന വിദ്യാലയങ്ങൾ, ഗതാഗതസൗ കര്യം, വൈദ്യുതി, ആശുപത്രി എന്നീ സൗകര്യ ങ്ങൾ ഒന്നുമില്ലാതിരുന്ന ഈ കുഗ്രാമത്തിൽ ഇങ്ങനെയൊരു സ്ഥാപനം ആരംഭിക്കുന്നതിന് നേതൃത്വം നൽകിയവരെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും അവർ ഇതി നുവേണ്ടി എത്രമാത്രം ത്യാഗമനുഭവിച്ചുവെന്ന് വ്യക്തമാക്കുകയുമാണുദ്ദേശ്യം.

ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. കമ്യൂ ണിസ്റ്റ് പാർട്ടിക്ക് അത്രയും സ്വാധീനമു ണ്ടായിരുന്ന സ്ഥലം, അതിൽ ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും ഉണ്ടാ യിരുന്നു. ഒളിവുജീവിതം നയിക്കുന്നതിന് ഇ.എം.എസ് മുതൽ താഴോട്ട് എത്രയോ നേതാക്കൾക്ക് ഇടം നൽകിയതും ഈ മണ്ണുതന്നെ. ഭീകരമായ പോലീസ് മർദ്ദനം ഏറ്റുവാങ്ങിയ എത്രയോ നേതാക്കളും ഇവിടെയുണ്ടായിരുന്നു. ഏതു ദൗത്യവും ഏറ്റെടുക്കാൻ സദാ തയ്യാറായ കുറേ ആളുകൾ. ജാതി മത രാഷ്ട്രീയ പരിഗ ണനകൾ അവിടെ തടസ്സമായില്ല. അവർ ഒരു ദിവസം ഒത്തുകൂടി, വി.പി.എ.യു.പി സ്‌കൂൾ എന്ന സ്ഥാപനത്തിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു.

1954 ഒക്ടോബർ 10. ദശമി ദിവസം. അന്ന് ഇവിടെ എൽ.പി.സ്‌കൂളിൽവെച്ച് പാലക്കൽ ഇല്ലത്ത് ശ്രീ. വാസുദേവൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ഒരു യോഗം ചേർന്നു. ഒരു ഹയർ എലിമെന്ററി സ്‌കൂൾ സ്ഥാപിക്കുകയെന്നതായിരുന്നു ഉദ്ദേശ്യം. അതിൽ ശ്രീ. എം.സി. വാസു ദേവൻ നമ്പൂതിരി കൺവീനറായി പതി നേഴ് അംഗങ്ങളടങ്ങിയ ഒരു കമ്മറ്റി രൂപീ കരിച്ചു. ഒക്ടോബറിൽ കൂടുതൽ ആളു കളെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും യോഗം ചേരാനും അതിൽവെച്ച് കൗൺസിൽ രൂപീകരിക്കാനും നിശ്ചയി ച്ചു. പ്രസ്‌തുതയോഗത്തിൽവെച്ച് പതി നഞ്ചംഗ കൗൺസിൽ രൂപീകരിച്ചു. വീണ്ടും 29-10- 1954-ന് യോഗം ചേരാൻ തീരുമാനിക്കുകയും ആവശ്യമായ ഹര ജിയും പ്ലാനും തയ്യാറാക്കാൻ ശ്രീ. കെ.വാസുദേവൻ നമ്പൂതിരിയെയും ശ്രീ.കെ. പി. രാവുണ്ണി നായരെയും ചുമ തലപ്പെടുത്തുകയും ചെയ്തു‌.

29-10-1954 ന് ചേർന്ന യോഗത്തിൽ വെച്ച് ഇരുപത്തിയെട്ട് പേരടങ്ങുന്ന ഒരു കൗൺസിൽ രൂപീകരിച്ചു. അതിൽ എല്ലാ വിഭാഗത്തിൽ പെടുന്ന ആളുകളും ഉണ്ടാ യിരുന്നു. കൂടുതൽ അംഗങ്ങളെ ചേർക്കു ന്നതിനുള്ള അധികാരം വർക്കിംഗ് കമ്മ റ്റിക്ക് അനുവദിച്ചുകൊടുക്കുകയും ചെയ്തു.

ആദ്യ കൗൺസിൽ

1 സർവശ്രീ പാലക്കൽ ഇല്ലത്ത് വാസു ദേവൻ നമ്പൂതിരി (പ്രസിഡണ്ട്) 2 പാണാട്ട് ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി (വൈ. പ്രസിഡണ്ട്)

3 വി. ഗോപാലൻ നായർ (സെക്രട്ടറി)

4 പാറ കുഞ്ഞാലൻകുട്ടി (ജോ. സെക്രട്ടറി) 5 എം. സി വാസുദേവൻ നമ്പൂതിരി

6 എം. ബി. കെ നായർ

7 എ. കോന്തൻകുട്ടി പണിക്കർ

8 എം. പി. വേലായുധൻനായർ

9 എ. ഒ ചെക്കു മാസ്റ്റർ

10 പി. കെ. മുഹമ്മദ്

11 പി. ചോയി

12 കെ. പി. രാവുണ്ണി നായർ

13 കെ. പരമേശ്വരൻ നമ്പൂതിരി

14 വി. കെ. ആലിക്കുട്ടി

15 എൻ. കൃഷ്ണൻനായർ

16 എ. ഒ പറങ്ങോടൻ

17 പി. വേലായുധൻ

18 എ. ടി. ഗോവിന്ദൻ നായർ

19 കെ. രാമൻനായർ

20 പി. എം അച്ചുതമാരാർ

21 തെഞ്ചീരി കൃഷ്ണൻനായർ

22 പി. ദാമോദരൻ നായർ

23 കെ. സി. വി. നമ്പൂതിരി

24 കെ. ഗോവിന്ദൻ നായർ

25 എ. രാമൻകുട്ടിനായർ

26 ഒ. എൻ ഗോവിന്ദൻ നായർ

27 കെ. സി. വാസുദേവൻ നമ്പൂതിരി

28 പൂളക്കത്തൊടി ശങ്കരൻ നായർ

നമ്പൂതിരി, പൂക്കോട്ട് ഇല്ലത്ത് ശ്രീ. നീല കണ്‌ഠൻ നമ്പൂതിരി, തലേത്തൊടി ഇല്ലത്ത് ശ്രീ. നാരായണൻ നമ്പൂതിരി എന്നിവർ സൗജന്യമായി നൽകിയ 83 സെൻ്റ് സ്ഥലത്താണ് സ്‌കൂൾ സ്ഥാപിച്ചത്.

ഓഫീസർക്ക് സ്‌കൂൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് മധ്യമലബാർ ജില്ലാ വിദ്യാഭ്യാസ സമർപ്പിച്ച ഹരജി പരിശോധിച്ചാൽ അര നൂറ്റാണ്ടുമുമ്പ് ഈ പ്രദേശം എങ്ങനെയാ യിരുന്നുവെന്ന് ഏറെക്കുറെ വ്യക്തമാവും. അന്ന് 7,000 ത്തോളം ജനസംഖ്യയുണ്ടായിരുന്ന വിളയിൽ അംശത്തിന്റെ മൂന്നു നാഴിക ചുറ്റളവിൽ ഉണ്ടായി രുന്ന 5-ാം ക്ലാസ്സുവരെയുള്ള എലിമെൻ്ററി സ്‌കൂളുകൾ ഇവയായിരുന്നു.

1. പറപ്പൂർ ബോർഡ് ബോയ്സ് മാപ്പിള സ്കൂൾ

2. പാണാട്ട് എ.എം. സ്‌കൂൾ വിളയിൽ

3. വിളയിൽ- പറപ്പൂർ ബോർഡ് മാപ്പിള സസ്കൂൾ

4. ഓമാനൂർ എ.എം. സ്‌കൂൾ

5ചീക്കോട് ബോർഡ് മാപ്പിള സ്കൂൾ

6. വാവൂർ എ.എം. സ്കൂൾ

7. തവനൂർ.എ.എം. സ്കൂ‌ൾ

ഇവയിൽനിന്നൊക്കെയായി അഞ്ചാം തരം പാസ്സാകുന്ന ഏകദേശം 100 കുട്ടികൾക്ക് തുടർന്ന് പഠിക്കണമെങ്കിൽ കിഴിശ്ശേരി ഗണപത് ഹയർ എലിമെൻ്ററി സ്‌കൂളിലോ കൊഴക്കോട്ടൂർ ഗണപത് ഹയർ എലിമെന്ററി സ്‌കൂളിലോ പോകണം. പട്ടി ണിയും ദാരിദ്ര്യവും നടമാടിയിരുന്ന ആ കാല ഘട്ടത്തിൽ ഇത്രയും ദൂരം പോയി പഠിച്ചവർ വിര ലിൽ എണ്ണാവുന്നവർ മാത്രം. മേൽ പറഞ്ഞ വസ്തു‌തകൾ വിശദീകരിച്ചുകൊണ്ട് തയ്യാറാക്കിയ ഹരജി നാനാവിഭാഗത്തിൽപ്പെട്ട 489 പേരുടെ ഒപ്പോടുകൂടി 11-11-1954-ന് ബന്ധപ്പെട്ടവർക്ക് അയ ച്ചുകൊടുക്കുകയുണ്ടായി.

9-6-1955-㎡ Dis. No. 1033/55 ब्लू മ്പത്തൂർ ഡിവിഷണൽ ഇൻസ്പെക്ടറിൽന്നും “വിദ്യാപോഷിണി ഹയർ എലിമെന്ററി സ്കൂൾ എന്നപേരിൽ സ്‌കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകിട്ടി. ആറുമുതൽ ഏഴ് വരെ ക്ലാസ്സു കൾക്കായിരുന്നു അംഗീകാരം. തുടർന്ന് Dis.No. 745 ആയി 27-9-1955 ന് ആറാംക്ലാസ് അനുവദിച്ചു കൊണ്ടും തുടർന്ന് വരുന്ന വർഷങ്ങളിൽ മറ്റു ക്ലാസ്സുകൾ ആരംഭിക്കുന്നതിനും അംഗീകാരം ലഭി ക്കുകയുണ്ടായി.

സ്‌കൂളിൻ്റെ അംഗീകാരം ലഭ്യമാക്കുന്നതിൽ പരേതനായ ശ്രീ. പാറ അയ്യേങ്ങൽ മോനുദ്ദീൻ സാഹിബ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. സ്കൂ‌ളിന്റെ അംഗീകാരം വാങ്ങിത്തരാമെന്ന് അദ്ദേഹം കൗൺസിലിന് ഉറപ്പുനൽകുകയും നേരിട്ട് കോയമ്പത്തൂർ പോയി അംഗീകാരം വാങ്ങുകയുമാണുണ്ടായത്. അന്ന് മദ്രാസ്

സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ്സ് ഗവൺമെന്റിൽ അദ്ദേഹത്തിനുണ്ടായി രുന്ന സ്വാധീനം അതിന് സഹായകമാ യി.

26-10-1955 ന് അംഗീകരിച്ച നിയമാ വലിയനുസരിച്ചാണ് സ്‌കൂളിൻ്റെ ഭരണ പരമായ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. പിന്നീട് 1959 സെപ്റ്റംബർ 25-ന് ചേർന്ന ജനറൽ ബോഡിയിൽവെച്ച് 19 അംഗ ഭര ണസമിതി രൂപീകരിക്കുകയും ആ സമിതി ഭരണകാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്തുവന്നു. 1962 വരെ താൽക്കാലിക ഷെഡിലായിരുന്നു സ്‌കൂൾ പ്രവർത്തി ച്ചിരുന്നത്. അംഗീകാരം നഷ്ടപ്പെടുമെ ന്നുവന്നപ്പോൾ നാട്ടുകാർ മുൻകൈയെ ടുത്ത് ഒരു സെമി പെർമനൻ്റ് ഷെഡ് ഉണ്ടാക്കുകയും അത് 1966 ഓടുകൂടി ഒരു പെർമനന്റ്റ് ബിൽഡിംഗ് ആക്കി മാറ്റു കയും ചെയ്തു.

1968 ൽ കെട്ടിടം പണി പൂർത്തിയാ യതോടെ സ്കൂ‌ളിന് സ്ഥിരം അംഗീകാ രമായി. തുടർന്ന് സ്കൂളിൻ്റെ നിലവിലു ണ്ടായിരുന്ന നിയമാവലി പുതുക്കുകയും 1976 ഒക്ടോബർ 5 ന് 116-ാം നമ്പർ ആയി സ്‌കൂൾ കമ്മിറ്റി രജിസ്റ്റർ ചെയ്യുകയു മുണ്ടായി.

കടന്നുപോയ അരനൂറ്റാണ്ടിനിടയിൽ ആയിരക്കണക്കിന് കുട്ടികൾ ഈ കലാ ലയത്തിൽ പഠിച്ച് പുറത്തിറങ്ങി. ഇതിൽ പല മേഖലകളിലെത്തിപ്പെട്ടവരുണ്ട്. അറി വിൻ്റെ വെള്ളിവെളിച്ചം പകരുന്നതിനു വേണ്ടി ഈ കലാലയത്തിൽ ഗുരുനാഥ ന്മാരായി വന്നവരും നിരവധിയാണ്. പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ആദ്യത്തെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. കുമാരൻ മാസ്റ്റർ, അധ്യാപകനും അതി ലുപരി കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ശ്രീ. എം.പി. വേലായുധൻ മാസ്റ്റർ, ഹെഡ്‌മാസ്റ്റർ ആയി റിട്ടയർ ചെയ്തത കൊട്ടക്കാട്ട് ഇല്ലത്ത് ശ്രീ. വാസുദേവൻ മാസ്റ്റർ, കെ.ദാമോദരൻ മാസ്റ്റർ, വി.ഗോ പാലൻ നായർ(പ്യൂൺ), ഓമനട്ടീച്ചർ, എം. പി. ശിവാനന്ദൻ മാസ്റ്റർ, എന്നിവർ ഇന്ന് നമ്മുടെ കൂടെയില്ല. മറ്റു പലരും റിട്ടയർ ചെയ്യുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്തു.

പഴയ അധ്യാപകരിൽ ശ്രീ. എം.പി. വേലായുധൻ മാസ്റ്ററുടെ മങ്ങിയ ഒരു രൂപം മാത്രമേ എന്റെ മനസ്സിലുള്ളൂ. ഇവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം വഹിച്ചവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. നിരവധി പോലീസ് മർദ്ദനങ്ങൾക്ക് ഇരയായ ത്യാഗി വര്യൻ. സർവീസിലിരിക്കെ അന്തരിച്ചു. മാവൂരിൽ സ്ഥിരതാമസമായ അദ്ദേഹ ത്തിൻ്റെ ഭാര്യ യശോദട്ടീച്ചറും കുടുംബവും ഇപ്പോഴും ഈ നാടുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്.

ഈ വിദ്യാലയം കണ്ട ഏറ്റവും പ്രഗദ്ഭ നായ അധ്യാപകൻ ആരായിരുന്നുവെന്ന ചോദ്യത്തിന് ഒരൊറ്റയുത്തരമേ ആർക്കും പറയാൻ കഴിയൂ. കൊട്ടക്കാട്ട് ഇല്ലത്ത് ശ്രീ. വാസുദേവൻ മാസ്റ്റർ. അലക്കിത്തേച്ച ഖദർ ഷർട്ടും മുണ്ടും ധരിച്ച് സദാ ഗൗരവം സ്ഫു‌രിക്കുന്ന മുഖഭാവവുമായി നടക്കുന്ന മാസ്റ്റർ അപൂർവമായേ ചിരിച്ചുകണ്ടിട്ടുള്ളൂ. അദ്ദേഹം വീട്ടിൽനിന്നിറങ്ങിയാൽ മതി, ഇവിടെ ക്ലാസ് നിശ്ശബ്ദമാകും. ചൂരൽവ ടിയുമായി പതുക്കെ ക്ലാസിനുമുമ്പിലൂടെ നടക്കുന്ന വാസുദേവൻ മാസ്റ്ററുടെ രൂപം ഇപ്പോഴും മനസ്സി ലുണ്ട്. കണക്ക് പഠിപ്പിക്കുന്നതിൽ അതിസമർഥനായിരുന്നു

എപ്പോഴും പുസ്‌തകങ്ങൾ വായിക്കു കയും കുട്ടികളെ വായിക്കാൻ പ്രേരിപ്പി ക്കുയും ചെയ്ത ദാമോദരൻ മാസ്റ്റർ. നമ്മു ടെ വായനശാലയിലെ മിക്കവാറും പുസ്‌ത കങ്ങൾ അദ്ദേഹത്തിന് ഹൃദിസ്ഥമായിരു ന്നു. യൂഗോയും ടോൾസ്റ്റോയിയും ഷേക്സ്പിയറും ബഷീറും ഉറൂബും എം.ടി യുമൊക്കെ അദ്ദേഹത്തിന്റെ സംഭാഷണ ത്തിനിടയ്ക്ക് കടന്നുവരും. കൂടാതെ രാഷ് ട്രീയരംഗത്തെ യുഗപുരുഷൻമാരെയും അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. ഈ നാട്ടിലെ ഒരു തലമുറയെ വായനശാലയു മായി ബന്ധിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഓമനട്ടീച്ചറും ആത്മഹത്യ ചെയ്യുകയായിരുന്നു. എന്തിനെ ന്നറിയില്ല. ഒരു മഴക്കാലത്ത് താമസിച്ചിരുന്ന

വീട്ടിലെ കിണറിൻ്റെ അഗാധതയിൽ അവർ എല്ലാം അവസാനിപ്പിച്ചു.

ജീവിതത്തിൻ്റെ നല്ലൊരു ഭാഗം ഇവിടെ ചെല വഴിച്ച ലക്ഷ്‌മി ടീച്ചർ ഇന്ന് തൃശ്ശൂർ ജില്ലയിൽ സ്വന്തം നാട്ടിൽ വിശ്രമജീവിതത്തിലാണ്. പ്പിച്ച കുട്ടികളെയൊക്കെ ഇപ്പോഴും പേരു പറ ഞ്ഞാൽ ഓർക്കാൻ കഴിയുന്ന ഗുരുനാഥ. ൦

താൽഘകാലം ഈ ക്കുകയും നമ്മിലൊരാളായി വർഷങ്ങളോളം ഇവിടെ ജീവിക്കുകയും ചെയ്‌ത ശിവപ്രസാദ് തിരിച്ചുപോയി. ഈ പ്രദേശവുമായുള്ള മാസ്റ്റം ബന്ധം കൊണ്ടായിരിക്കണം നമ്മൾ ആഘോഷപരിപാടികളിൽ ക്ഷണിച്ചപ്പോൾ ഈ പങ്കെടുക്കുന്നതിന് അവരൊക്കെ വീണ്ടും വന്ന ത്.

ശ്രീകുമാരൻ മാസ്റ്ററും രുഗ്മിണിട്ടീച്ചറും വിമ ലട്ടീച്ചറുമൊക്കെ റിട്ടയർ മെന്റിന് ശേഷം വിശ്രമ ജീവിതം നയിച്ചുവരുന്നു. സമീപകാലത്ത് ഇവിടെ ജോലി ചെയ്തിരുന്നവരിൽ സുബ്രഹ്മണ്യൻ മാസ്റ്ററും രാജീവൻ മാസ്റ്ററും ജയദേവൻ മാസ്റ്ററുമൊക്കെ തിരി കെ നാട്ടിലേക്കുതന്നെ പോയി.

ഈ നാട്ടുകാരെ മുഴുവൻ വേദനിപ്പിക്കുന്ന ഒരോർമയാണ് ശ്രീ. എം. പി. ശിവാനന്ദൻ മാസ്റ്റർ. അദ്ദേഹം കേവ ലം ഒരധ്യാപകൻ മാത്രമായിരുന്നില്ല. നല്ലൊരു സംഘാടകനും മികച്ചൊരു അഭിനേതാവുമായിരു ന്നു. മൂന്നു പതിറ്റാണ്ടിലധികം ഉദയ കലാസമിതി യുടെ അമരക്കാരനായി എത്രയോ കഥാപാത്ര ങ്ങൾക്ക് വേദിയിൽ ജീവൻ നൽകിയ സർഗപ്ര തിഭ. അതേ സമയത്തുതന്നെ നാട്ടിലെ ഏതുപരി പാടികൾക്കും സദ്യവട്ടമൊരുക്കുന്നതിൽ നേതൃത്വം നൽകിയ പചകവിദഗ്‌ധൻ. തികഞ്ഞ നർമബോധം കലർന്ന അദ്ദേഹത്തിൻറെ സംഭാഷ ണരീതി ആരെയും പിടിച്ചിരുത്തുന്നതായിരുന്നു. ശിവേട്ടന്റെ വേർപ്പാട് സൃഷ്‌ടിച്ച ശൂന്യത ദീർഘ കാലം നികത്താതെ തന്നെ കിടക്കും.

സ്കൂളിന്റെ ആദ്യ കൗൺസിൽ അംഗങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ നമ്മോടൊപ്പമില്ല. ദീർഘ കാലം സ്കൂളിൽ ജോലിചെയ്യുകയും കൗൺസിൽ സെക്രട്ടറിയും പിന്നീട് മാനേജറും ഒക്കെയായി രുന്ന ശ്രീ. ഗോപാലൻ നായർ നമ്മെ വിട്ടുപിരി ഞ്ഞതും ഈയടുത്ത കാലത്താണ്. ഇനി ശേഷി ക്കുന്നത് ഇവർ മാത്രം.