വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം

നാളെയുടെ ചക്രങ്ങൾ ഉരുളുമ്പോൾ
വജ്രങ്ങൾ പോൽ തിളങ്ങുന്ന
മാനവ ചിന്തയിൽ നീയില്ല
ഹേ പടുവൃക്ഷമേ നീയില്ല, നീയില്ല.........
കാലത്തിന്റെ കുത്തൊഴുക്കിലും
പതറാത്ത നിൻ സ്‌മൃതികൾ
മൃത്യുവിൻ മഴു ചിതയിലേക്കെറിയുക
ഇന്നല്ലെങ്കിൽ നാളെ...
നീ നിന്റെ പച്ചിലയും, ചില്ലയും
നീട്ടി നിസ്സഹായതയുടെ കൈയ്പുനീരുകയാണ്
എങ്കിലും ഓർക്ക സ്വയമേ തീർത്ത
വറ ചട്ടിയിൽ താനെ എറിയുന്നു മാനുഷ്യൻ.

5E വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത