വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണ 2
കൊറോണ
മൂന്ന് കൂട്ടുകാർ ഒരു യാത്ര പോകാൻ തീരുമാനിച്ചു. അവർ യാത്ര പുറപ്പെട്ടു. അവർക്കുള്ള ഭക്ഷണവും വെള്ളവും കാറിൽ സൂക്ഷിച്ചിരുന്നു. ഭക്ഷണം കുറച്ചേ അവർ എടുത്തുള്ളൂ. അതു കൊണ്ടു തന്നെ പെട്ടെന്ന് തീർന്നു. കുറേ സഞ്ചരിച്ചപ്പോൾ അവർക്ക് വീണ്ടും വിശന്നു. ഹോട്ടലുകൾ നോക്കി അവർ പതുക്കെ വണ്ടിയോടിച്ചു. റോഡെല്ലാം ശാന്തമായിരുന്നു. കുറേ ചെന്നപ്പോൾ ഒരു പലചരക്ക് കട മാത്രം തുറന്നിരിക്കുന്നു. വണ്ടി നിർത്തി കടയിലെ ആളോട് ചോദിച്ചു. ഇവിടെന്താണ് ഹോട്ടലുകളും ഷോപ്പിംഗ് മാളുകളുമൊന്നും തുറക്കാത്തത് ?' റോഡിൽ വാഹനങ്ങളും കാണുന്നില്ലല്ലോ ,ഹർത്താലാണോ ? അപ്പോൾ മസ്ക്ക് ധരിച്ച കടക്കാരൻ പറഞ്ഞു പുറം രാജ്യത്ത് കൊറോണ എന്നൊരു രോഗമുണ്ട്. ഇവിടുത്തെ കുറേ പേർ അവിടെ ജോലി ചെയ്തിരുന്നു.' അവിടെ കുറേ പേർ മരിക്കുകയും ചെയ്തു. അവിടെ നിന്ന് വന്നവർക്കും ഈ രോഗമുണ്ട്. അത് കൊണ്ട് ഇവിടെ "ലോക്ക് ഡൗൺ " ആണിപ്പോൾ. അത് കൊണ്ട് ആരും പുറത്തിറങ്ങരുതെന്ന് സർക്കാരും ആരോഗ്യവകുപ്പും കർശനമായി പറഞ്ഞിരിക്കകയാണ്. ഇതു കേട്ടപ്പോൾ ഞങ്ങളിൽ ഭയം കൂടി. ഞങ്ങൾ അദ്ദേഹത്തോടു ചോദിച്ചു.ഇതിന് മുന്നില്ലേ ? അദ്ദേഹം പറഞ്ഞു ഇതിന് മരുന്നുകൾ ഒന്നും കണ്ടെത്തിയില്ല. രോഗം ഉണ്ടോ എന്ന് കണ്ടു പിടിക്കാനാകും '. പ്രതിരോധശേഷിയും ശ്രദ്ധയുമാണ് ഇതിന്റെ പ്രതിവിധി.എല്ലാവരിലും "ജാഗ്രത "യാണ് വേണ്ടത്. "അകലം പാലിക്കുക ". പ്രധാനമായും മാസ്ക്ക് ധരിക്കുക. വീടുകളിൽ നിന്നും പുറത്ത് പോയി വന്നാൽ സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുക. കുളിക്കുക.ഇതു കേട്ടപ്പോൾ ഞങ്ങൾ യാത്ര തിരികെ നാട്ടിലേക്കു തന്നെയാക്കി.. ഈ മഹാമാരിമാറുന്നത് വരെ വീട്ടിൽ തന്നെയിരിക്കാൻ തീരുമാനിച്ചു.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ