വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗണിത ക്ലബ്ബ്

2022-23 വരെ2023-242024-25


ഗണിതക്ലബ്ബ്

ഗണിതം കൗതുക പരമായും ആഴമേറിയും പഠിക്കാനുതകുന്ന രീതിയിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഗണിതാധ്യാപകർ ശ്രദ്ധിക്കുന്നു. ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും ക്ലബ് പ്രവ൪ത്തനങ്ങൾ നടന്നുവരുന്നു. വിലയിരുത്തുന്നു. തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.

2022-23ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

2020-21 ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

കൊവിഡിന്റെ ഈ കാലത്ത് പ്രവർത്തനങ്ങൾ കൂടുതലും ഓൺെലൈനായിട്ടായിരുന്നു. പദ്മം ടീച്ചർ ബിന്ദു ടീച്ചർ , ശ്രീലത ടീച്ചർ എന്നിവരുടെ നേതൃത്വം ക്ലബ്ബിന് ഊർജ്ജം പകരുന്നു. ഗണിതലാബിലെ സൗകര്യങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നുണ്ട് വിദ്യാർത്ഥികളുടെ കഴിവു വികസിപ്പിക്കുന്നതിനു പ്രാപ്തമാക്കുന്ന ലാബു സാമഗ്രികൾ, പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ കുട്ടികളിലെ ഗണിത ശാസ്ത്ര ബോധം വളർത്തുന്നുണ്ട്. ഗണിതത്തിലെ ആശയ അവതരണത്തിനുതകുന്ന സെമിനാറുകൾ, പ്രസന്റേഷൻ എന്നിവ നടത്തി അവരെ മേളകൾക്കു പ്രാപ്തരാക്കുന്നു. ഗണിത പൂക്കള മത്സരം നടത്തൽ അവർക്ക് വിനോദപരമായി കൈകാര്യം ചെയ്യാൻ താൽപ്പര്യം ജനിപ്പിക്കുന്നു.


ക്ലബ്ബ് പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മാഗസിൻ, മോഡലുകൾ എന്നിവ തയ്യാറാക്കുന്നുണ്ട്. ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് സെമീനാറുകൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ് മത്സരം നടത്തിവരുന്നു. ജ്യോമെട്രിക് പാറ്റേൺ, സംഖ്യാ പാർട്ടുകൾ, പസിൽ ഗയിമുകൾ തുടങ്ങിയ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നു. അതിന് പ്രോത്സാഹനസമ്മാനങ്ങൾ നൽകാറുണ്ട്.

2019-20ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അക്ഷയ് എസ്.എസ് അർഹനായി. ജില്ലാതല കണക്ക് ക്വിസിന് പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ ദാസ് എസ്.ജി.  സമ്മാനാർഹനായി. ന്യൂ മാത്സിന് അരവിന്ദ് ജെ., അഭിഷേക് എസ്.ആർ. എന്നീ വിദ്യാർത്ഥികൾ  വിജയം കരസ്ഥമാക്കി.

2018-19 ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നു. ശാസ്ത്രേ മേളയിലും മറ്റും ഉന്നത വിജയങ്ങൾ കരസ്ഥമാക്കി. 10 എ യിലെ അശ്വിൻ ദാസ് സബ് ജില്ലാ മാത്സ് ഫെയറിൽ രണ്ടാം സ്ഥാനം നേടി. ജില്ലാതല മാത്സ് ക്വിസ്സിൽ പങ്കെടുത്തു. പ്ലസ് വണ്ണിലെ കൃഷ്ണദേവ് ഹയർ സെക്കന്ററി വിഭാഗം മാത്സ് ഫെയറിൽ ഒന്നാം സ്ഥാനം നേടി. 9 സിയിലെ അഭിജിത് ജയൻ ഹൈസ്കുൂൾ വിഭാഗത്തിലെ നമ്പർ ചാർട്ടിൻ മൂന്നാം സ്ഥാനം നേടി.

2017-18 പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ ഭംഗിയായി ആഘോഷിച്ചു. ക്വിസ്സ് മത്സരം, ചാർട്ടുകൾ, പസിൽസ്നിർമ്മാണം, മാഗസീൻ തയ്യാറാക്കൽ എന്നിങ്ങനെ സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്തി. സബ്ജില്ലാ ഗണിത മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ സ്റ്റിൽ മോഡലിന് രാഹുൽ എസ് ജെ, ബെന്നി ജോൺസ് എന്നിവർക്ക് എ ഗ്രേഡു ലഭിച്ചു. ജ്യാട്മെട്രിക്കൽ ചാർട്ടിൽ റവന്യൂ തലത്തിൽ മത്സരിക്കാൻ ശ്യാംലാൽേ യോഗ്യത നേടി. ഹൈസ്കൂൾ തലത്തിൽ മാത്സ് ക്വിസ്സിന് റവന്യൂ തലത്തിൽ ഗോകുൽ എച്ചും രവി കൃഷ്ണൻ സ്റ്റിൽ മോഡലിനും മൂന്നാം സ്ഥാനം കരസ്ഥമാക്കി. യുപി തലത്തിൽ മാത്സ് ക്വിസ്സിന് അരുൺ ദാസ് സംസ്ഥാന തലത്തിൽ പങ്കെടുത്ത് എട്ടാം സ്ഥാനം കരസ്ഥഥമാക്കി.

ഗണിതകൗതുകങ്ങൾ