വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അങ്ങനെ 1924ൽ ഇതിൻ്റെ തുടക്കം. പിന്നീട് പള്ളികമ്മിറ്റിക്കു കീഴിലും പ്രദേശത്തെ പൗരപ്രമുഖരുടെ നേതൃത്വത്തിലും പ്രയാണം തുടർന്ന ഈ സ്ഥാപനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഏറ്റെടുക്കുകയും 2024 ൽ നൂറാണ്ടിലെത്തുമ്പോൾ പരപ്പനങ്ങാടി ഉപജില്ലയിലെ ശ്രദ്ധേയവും മികവുറ്റതുമായ വിദ്യാലയമായി പരിലസിച്ചുനിൽക്കുകകയാണ്.

1 മുതൽ 7 വരെ ക്ലാസുകളിൽ ഇംഗ്ലീഷ് , മലയാളം ഡിവിഷനുകളിലായി 1600 ഓളം വിദ്യാർഥികളും 50 ൽ പരം അധ്യാപകരും മറ്റു ജീവനക്കാരും ഇവിടെയുണ്ട്. കുട്ടികളുടെ ബഹുമുഖവികാസത്തിനും പുരോഗതിക്കുമായി എല്ലാ സൗകര്യങ്ങളും ഇവിടെ പ്രദാനം ചെയ്യുന്നു. മാറുന്ന കാലത്തിനൊപ്പം വിദ്യാഭ്യാസ രംഗത്തുള്ള പുതുസമീപനങ്ങളും വിവരസാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യതകളും എല്ലാം പ്രയോജനപ്പെടുത്തി പുതുതലമുറയെ സജ്ജമാക്കാനുള്ള തയ്യാറെടുപ്പുകൾ ഇവിടെ നടന്നുവരുന്നു. സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ശ്രദ്ധേമായ പുരോഗതി കൈവരിക്കാൻ നമുക്കു കഴിഞ്ഞുവെന്നതിൽ ഏറെ അഭിമാനമുണ്ട്. ഇക്കാര്യത്തിൽ മാനേജ്മെൻറ് പ്രത്യേക ശ്രദ്ധ പുലർത്തിവരുന്നു.ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരും പ്രഗത്ഭരുമുൾപ്പെടുന്ന പതിനായിരക്കണക്കിന് പൂർവ വിദ്യാർഥികൾ ഈ വിദ്യാലയത്തിനുണ്ട്. മാനേജ്മെൻ്റിൻ്റെയും പൂർവ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിൽ വിദ്യാലയത്തിൻ്റെ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.

ഈ പ്രദേശത്തെ കുട്ടികളുടെ സൗകര്യപ്രദമായ തുടർപഠനത്തിന് ഇത് ഒരു ഹൈസ്കളായി ഉയർത്തിക്കിട്ടണമെന്നത് ഏറെക്കാലമായുള്ള നമ്മുടെ ആവശ്യമാണ്. എല്ലാ സൗകര്യങ്ങളുമുള്ള ഈ വിദ്യാലയം സമീപഭാവിയിൽ അപഗ്രേഡ് ചെയ്തു കിട്ടുന്നതിന് എല്ലാ പരിശ്രമങ്ങളുമായി നമുക്കു മുന്നോട്ടുപോകണം.

2024 ജൂൺ മാസത്തെ പ്രവേശനോത്സവത്തോടെ തുടക്കം കുറിക്കാനുദ്ദേശിക്കുന്ന നൂറാംവാർഷികാഘോഷപരിപാടികൾ 2025 മാർച്ച് മാസം വരെയുള്ള ഒരു അധ്യയനവർഷക്കാലം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ലക്ഷ്യമിടുന്നത്.