ഭീതി പരക്കുന്നു
മണ്ണിലും മനസ്സിലും മാനുഷർ ഒന്നായ്
ചത്തുവീഴുന്നിതാ
വ്യാധിക്കളമാകും
ഒത്തുകൂടുന്നിടം
ലോകത്തെ ഒന്നായി ഗ്രസിച്ചീടും ആ വ്യാധി
ചിറകു കുഴയുമീ മനസ്സിലെ കിനാക്കിളി
ജന്മങ്ങൾ പലതും തകർന്നടിയുന്നു.
കൊറോണ തൻ മുന്നിൽ യുദ്ധം ചെയ്യുന്നു
മനുഷ്യാ നീ വ്യാധിക്കെതിരായ നേരായ യുദ്ധം
മരണത്തിനറിയില്ല ജാതി ഭാഷാഭേദങ്ങൾ
ഒറ്റ മനസ്സായി പൊരുതിടും നമ്മൾ
ലോക് ഡൗൺ താണ്ടിടും വിജയം വരിക്കാൻ
ഉണരാം നമുക്കിനി ഉണർവിന്റെ ഉയിരിനായ്