വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/History

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ചരിത്രം

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1962ൽ നാടിന്റെ നന്മയും ജനനന്മയും ലക്ഷ്യമാക്കി വെൺമണി ഗ്രാമസേവാ സമിതി സ്ഥാപിച്ചതാണ് അംബികോദയം സ്കൂൾ.തിരുകൊച്ചി മതധർമ്മ സ്ഥാപന നിയമമനുസരിച്ച് 1962ക്യൂ നമ്പറായി രജിസ്റ്റർ ചെയ്യപ്പെട്ട സംഘടനയാണ് വെൺമണി ഗ്രാമസേവാ സമിതി. സമിതി അംഗങ്ങളായ ശ്രീ ബി ബി പണ്ടാരത്തിൽ, അഡ്വ. കെ.ബി പണ്ടാരതതിൽ എന്നിവരുടെ ശ്രമഫലമായി വെൺമണി ഗ്രാമസേവാ സമിതിക്ക് അപ്പർപ്രൈമറി സ്കൂൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചു. ചെറുപൊയ്ക മുടിപ്പിലാപ്പള്ളി മഠത്തിൽ നിന്നും ദാന ആധാരമായി ലഭിച്ച ഒന്നര ഏക്കർ സ്ഥലത്ത് പ്രാരംഭ മാനേജർ ശ്രീ ബി ബി പണ്ടാരത്തിൽ, തുടങ്ങിയ സമിതി അംഗങ്ങളുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തിൽ വെൺമണി ഗ്രാമത്തിന്റെ കുലപതിയായിരുന്ന ദേവരു ശ്രീധരരാണ് സ്കൂളിന്റെ അടിസ്ഥാന ശിലാസ്ഥാപനം നടത്തിയത്.വാഴുവേലി മഠത്തിൽ ശ്രീ ശങ്കരൻ പോറ്റിയുടെ നേതൃത്വത്തിൽ വളരെ പെട്ടെന്ന് പൂർത്തീകരിക്കപ്പെട്ട പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം അന്നത്തെ സ്പീക്കർ ബഹുമാനപ്പെട്ട ശ്രീ ദാമോദരൻ പോറ്റി നിർവഹിച്ചു.
സ്കൂൾ തുടങ്ങിയ ദിവസം തന്നെ വിദ്യാഭ്യാസ അധികാരികൾ സ്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തുകയും സ്കൂളിന്റേയും അദ്ധ്യാപക നിയമനങ്ങളുടേയും താൽക്കാലിക അംഗീകാരത്തിന് നടിപടികൾ സ്വീകരിക്കുകയും ചെയ്തു. 1962ലാണ് അംബികോദയം സ്കൂൾ ആരംഭിച്ചത് പ്രസ്തുത വർഷം സമീപ എൽ. പി സ്കൂളുകളിലെ അഞ്ചാം സ്റ്റാൻഡേർ നിർത്തലാക്കുകയും തൽഫലമായി സമീപത്തുള്ള എൽ. പി സ്കൂളുകളിലെ അഞ്ചാം സ്റ്റാൻഡേർഡ് കൂടി ഉൾപ്പെടുത്തി അഞ്ച്, ആറ് ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു 1974ൽ നെടിയവിള അമ്പലത്തോട് ചേർന്ന സ്ഥലവും സമിതിക്ക് ലഭിച്ചു. 1976ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2000ൽ ഇത് ഒരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.
2011-12ൽ സ്കൂൾ കനകജൂബിലി ആഘോഷിച്ചു. വളരെ വിപുലമായ പരിപാടികൾ നടന്നു. സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ഘോഷയാത്രകൾ, ചിത്രപ്രദർശനങ്ങൾ സമ്മേളനങ്ങൾ എന്നിവ നടന്നു. കനകജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം നടത്തിയത് അന്നത്തെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയാണ്