വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/Details

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. തുടക്കത്തിൽ ഓലഷെഡ്ഡുകളിലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും. രണ്ട് സെമിപെർമെനന്റ് കെട്ടിടങ്ങൾ നിർമ്മിച്ചു. 1976ൽ ഹൈസ്കൂളായ ശേഷം ഒരു പെർമെനന്റ് കെട്ടിടം കൂടി നിർമ്മിക്കുകയുണ്ടായി. 2000ത്തിൽ ഹയർ സെക്കന്ററി ഉയർത്തിയപ്പോൾ അതി മനോഹരമായ ഒരു ഇരുനില കെട്ടിടം നിർമ്മിച്ചു. 2011-12 ആയപ്പോൾ കനകജൂബിലി സ്മാരകമായി 24 ക്ലാസ്സ് മുറികളോടു കൂടിയ ഒരുമൂന്നുനില കെട്ടിടം കൂടി നിർമ്മിച്ചു.

യു.പിയ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി ക്ലാസ്സുകളെല്ലാം ഹൈടെക്കാക്കിയിരിക്കുന്നു എല്ലാ ക്ലാസ്സുകളിലും ലാപ് ടോപ്പ്, പ്രൊജക്ടർ, സ്പീക്കർ തുടങ്ങിയവ ഉണ്ട് .