വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി/അക്ഷരവൃക്ഷം/Kovid19

Schoolwiki സംരംഭത്തിൽ നിന്ന്
കാവിഡ് -19

കാവിഡ് -19 കൊറോണ ,കോവിഡ്-19 എന്ന മാരകമായ വൈറസ് ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയെ തരണം ചെയ്യാൻ നമ്മളെല്ലാവരും ഒറ്റകെട്ടായി നിൽക്കുകയാണ് വേണ്ടത്. ഭയവും ആശങ്കയുo വെടിഞ്ഞ് സുരക്ഷിതത്വത്തോടെ നമ്മുടെയൊക്കെ വീടുകളിൽ തന്നെ കഴിയുക. ഈ കോവിഡ് കൊറോണയെ തുരത്താൻ ഇടക്ക് ക്കിടെ കൈ നല്ലവണ്ണം സോപ്പിട്ട് കഴുകണം. പുറത്ത് പോയാലും; വന്നാലും കൈകൾ സാനിറ്ററി ഹാൻഡ് വാഷ് കൊണ്ട് ഉപയോഗിച്ച് നല്ലവണ്ണം കൈകഴുകണം. കുറഞ്ഞത് ഒരു മീറ്റർ അകലം പാലിച്ചേ നമ്മൾ സംസാരിക്കാൻ പാടുള്ളു. തുമ്മുമ്പോഴും കുരക്കുമ്പോഴും തുവാല കൊണ്ട് മുഖം മറച്ചതിനു ശേഷമേ പാടു.  ഇടക്കിടെ കൈ നല്ലവണ്ണം കഴുകണം. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊറോണ എന്ന വൈറസ് ആടി തിമർക്കുന്നത്. ഗൾഫ് രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും നിരവധി മരണങ്ങൾ സ്ഥിരീകരിച്ചു. നമ്മുടെ സംസ്ഥാനത്ത് രണ്ട് മൂന്ന് ജില്ലകളിൽ കൂടുതലായി ഈ വൈറസ് പിടിപെട്ടു. എന്നാൽ നമ്മുടെ സംസ്ഥാനമായ  കേരളത്തിൽ കൂടുതൽ ജാഗ്രതയുണ്ടായിരുന്നു. ഗവൺമെന്റ് ഇതിനു വേണ്ടി കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ച് Lock Down എന്ന പദ്ധതിയുമായി മുന്നോട്ടുവന്നു. കേരളത്തിൽ ഈ വൈറസിനെ തുരത്താൻ എല്ലാ ജനങ്ങളും ഒന്നിച്ച് നിന്നു. ചുമ, ജലദോഷം, തൊണ്ട വേദന, പനി,എന്നീ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള അരോഗ്യ കേന്ദ്രത്തിൽ വിവരങ്ങൾ പറയണം. മറച്ചു വെക്കുകയല്ല വേണ്ടത്, പകരം അതിനേ നേരിടുകയാണ്‌ വേണ്ടത്. എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കു….നമ്മുടെ സുരക്ഷിതത്വം നമ്മുടെ കൈയ്യിൽ …….

റിയ കൃഷ്ണ
6 വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം