എന്നുള്ളിൽ ധൈര്യമുണ്ടാകുമാറാകണം
രോഗം വരാതെ നാം നോക്കുമാറാകണം
കൈരണ്ടും സോപ്പിട്ട് കഴുകി നീ ഈ
രോഗാണുവൊക്കെയും നിക്കുമാറാകണം
നമ്മുടെ കൂട്ടുകാർ ,വീട്ടുകാർക്കൊക്കെയും
രോഗം വരാതെ നാം നോക്കുമാറാക്കണം
സാമൂഹ്യ അകലവും വ്യക്തിശുചിത്യവും
എന്നും മനസ്സിലുണ്ടാകുമാറാകണം.
സോപ്പിട്ടു കൈരണ്ടും കഴുകുമാറാകണം.
വൃത്തിയായ് വീട്ടിലിരിക്കുമാറാകണം
കൂട്ടുകാർ വീട്ടുകാർ ചുമച്ചു കുരയ്ക്കുമ്പോൾ
ഒരു മീറ്റർ അകലം നാം പാലിക്കണം
ഈ മഹാമാരിയെ ഇല്ലാതെയാക്കുവാൻ
ഒന്നിച്ചു നിന്നു പൊരുതിടേണം.
"" ഒന്നിച്ചു നിന്നു പൊരുതാം;
ഈ മഹാമാരിയെഇല്ലാതാക്കാം
പുതിയൊരു ലോകം വിണ്ടെടുക്കാം ""