നമ്മുടെ ജീവിതം സുരക്ഷിതമാക്കാൻ
ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിടുമ്പോൾ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുമ്പോൾ
ഓർക്കുക നമ്മുടെ പരിസ്ഥിതിയെ
നമുക്ക് ഉള്ളത് പോലെ ജീവൻ
അവയ്ക്കുമുണ്ട് നോവിക്കരുതെ
ആത്മാവിനെ കുത്തിനോവിക്കരുതെ
എന്നുച്ചത്തിൽ പറയാനാവില്ലെങ്കിലും
പേമാരിയായ്,വെളളപ്പൊക്കമായ്,
മണ്ണൊലിപ്പായ് ഇടയ്ക്കിടയ്ക്ക്
പൊട്ടിക്കരഞ്ഞ് പരിസ്ഥിതി
എന്ന പാവം ഞാൻ
പൂർവ്വജന്മാന്തര ബന്ധങ്ങൾ
പരിസ്ഥിതി എന്ന അച്ചുതണ്ടിൽ
കറങ്ങിടുന്നു
നമുക്കുണ്ട് ഉത്തരവാദിത്വം
പരിസ്ഥിതിയുടെ ജീവനിൽ
ഊർജ്ജം പകരാൻ
അതിനായി ഓരോരുത്തരും
സജരായിടേണം പോകാം
കാക്കയായ്, കോഴിയായ്,
മാലിന്യങ്ങൾ പെറുക്കിയെടുക്കാൻ
നമ്മുടെ മുറ്റവും തൊടിയും
പൂങ്കാവനമാക്കി മാറ്റിടാം
വിഷമയമല്ലാത്ത പരിസ്ഥിതിയും
പൂങ്കാവനമായ മുറ്റവും
നമുക്ക് നൽകുന്നു
വലിയ ഒരു വരം
" രോഗ പ്രതിരോധശേഷി "
എന്ന മൃതസഞ്ജീവനി
നമുക്ക് ഒരുമിച്ച്
പാനം ചെയ്തീടാം