പാൽ പുഞ്ചിരി പൊൻ പുഞ്ചിരി
മണിമുത്തേ നിൻ മുഖതാവിൽ
മിഴിയിണയിലെ പൊൻ തിളക്കം
കതിരൊളിയായ് ഉദിച്ച് ഉയരുന്നു
നിൻ മൊഴികളിലെ ഉള്ളടക്കം
എൻ മനസ്സുകളിൽ തിരയിളക്കം
ചെറുതെങ്കിലും ഒരു ഓമൽ ചിരി
എന്നകതാരിൽ പൊൻ വസന്തം...
നീ വിടർത്തിയ പുഞ്ചിരികൾ
കാണാ കിനാവിലെ കതിരൊളിയായ്
കാണുന്നു ഞാൻ നിൻ നറുപുഞ്ചിരി
എന്നുള്ളിൽ അത് പാൽ പുഞ്ചിരിയായ്.....