ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്.എസ്. കരവാരം/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വായന ദിനം -ജൂൺ 19,2025

സ്പെഷ്യൽ അസംബ്ലി-ജൂൺ 19


ജൂൺ 19 പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .ജൂൺ 19 മുതൽ ജൂൺ 25 വരെ ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,വായനപതിപ്പ് എന്നിവ ക്ലാസ് തലത്തിൽ തയ്യാറാക്കി പ്രദർശിപ്പിച്ചു .സ്പെഷ്യൽ അസംബ്ലിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീ.അരുൺ ശേഖർ സർ വായന പതിപ്പുകളുടെ ചുരുക്ക രൂപം വായിക്കുകയും പതിപ്പ് തയ്യാറാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു . ഉപന്യാസ രചന,കാവ്യാലാപനം,പ്രസംഗം,ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ക്വിസ് മൽസരത്തിൽ 10 ബി ക്ലാസ്സിലെ കൃഷ്ണജ ഒന്നാം സ്ഥാനം നേടി .ഉപന്യാസ രചനയിൽ സൗപർണിക സുജു (10 ബി) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വായന പതിപ്പ് പ്രകാശനം
വായന പതിപ്പ് -വിദ്യാരംഗം ക്ലബ്
വായന പതിപ്പ് -10 A












ബഷീർ ദിനം -ജൂലൈ 5 ,2025

ബഷീർ ദിനം -സ്പെഷ്യൽ അസംബ്ലി

ജൂലൈ 5 ,ബഷീർ ദിനവുമായി ബന്ധപ്പെട്ടു ജൂലൈ 7 നു സ്പെഷ്യൽ അസംബ്ലി നടന്നു .ബേപ്പൂർ സുൽത്താനിലൂടെ എന്ന വിഷയത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ക്ലബ് അംഗങ്ങൾ സംസാരിച്ചു ബഷീർ ദിനവുമായിബന്ധപ്പെട്ടു വിദ്യാരംഗം ക്ലബ്ബിലെ കുട്ടികൾ ബഷീർ കൃതികളും കഥാപാത്രങ്ങളും എന്ന വിഷയത്തിൽ പതിപ്പ് തയ്യാറാക്കിയത് അസംബ്ലിയിൽ അവതരിപ്പിച്ചു ബഷീറിന്റെ പത്തു കൃതികൾ ,അവയുടെ സാരാംശം ,കഥാപാത്രങ്ങൾ എന്നിവയുടെ അവതരണം നടന്നു .ബഷീർ കൃതികൾ വായിക്കുന്നതിനുള്ള പ്രചോദനമായിരുന്നു അവതരണം  .

ബഷീർ ദിനം -ജൂലൈ 5 ,2025