വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024 -25 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ് കൺവീനർ ആയി ശ്രീമതി.രാജശ്രീ ചുമതലയേറ്റു .

പരിസ്ഥിതി ദിനം ജൂൺ 5 -2024

നേച്ചർ ക്ലബ്ബ് കൺവീനർ ശ്രീമതി രാജശ്രീ യുടെ നേതൃത്വത്തിൽ സ്കൂളിൽ 2024 -25 വർഷത്തെ പരിസ്ഥിതിദിനത്തിൽ വിപുലമായ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു.നേച്ചർ ക്ലബ് ഉത്‌ഘാടനം നടത്തി  .പോസ്റ്റർ രചന മത്സരം ,ചിത്ര രചന മത്സരം, പരിസ്ഥിതി ദിന ക്വിസ്,വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി .

പ്രാർഥന സുരേഷ് (8 -ബി ),അശ്വിൻ .എസ്‌ .നായർ (10 -എ )എന്നിവർ പരിസ്ഥിതി ദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി പോസ്റ്റർ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം ലിജിതയും രണ്ടാം സ്ഥാനം ആതിരഅനിയും കരസ്ഥമാക്കി .

പരിസ്ഥിതിദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ പ്രാർത്ഥന സുരേഷ് (8 -ബി ), അശ്വിൻ .എസ്‌ .നായർ (10 -എ )
നേച്ചർ ക്ലബ് ഉത്‌ഘാടനം
പരിസ്ഥിതി ദിന പോസ്റ്റർ
കുട്ടികൾ തയ്യറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ


പരിസ്ഥിതി ക്ലബ്ബുകൾ :ലൈഫ് ദൗത്യത്തിനായി

ലൈഫ് ദൗത്യത്തിനായി ഇക്കോ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഈ വർഷത്തെ ലോക പരിസ്ഥിതിദിന പ്രമേയം "വീണ്ടെടുക്കാംമണ്ണ്  :പ്രതിരോധിക്കാം വരൾച്ചയും മരുഭൂവൽക്കരണവും ".ഈ പ്രമേയം അടിസ്ഥാനമാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തങ്ങൾ നടത്തി .ദൗത്യത്തിന്റെ ഏഴു തീമുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ആണ് നടത്തിയത് .

  • ഇക്കോ ക്ലബ് ലൈഫ് ദൗത്യം -ഇ വേസ്റ്റ്
    ആരോഗ്യകരമായ ജീവിത ശൈലി അനുവർത്തിക്കുക: ജൂൺ 12-2024 നു വൃക്ഷതൈനടീൽ ,പോസ്റ്റർ രചന ,ചിത്ര രചന ,ക്വിസ് എന്നി പ്രവർത്തങ്ങൾ സംഘടിപ്പിച്ചു.
  • സുസ്ഥിരമായ ഭക്ഷണ രീതികൾ ശീലമാക്കുക സ്കൂൾ ക്യാമ്പസ്സിനുള്ളിൽ കുട്ടികളുടെ നേതൃത്വത്തിൽ അടുക്കള തോട്ടം സജ്ജീകരിച്ചു .രാസവളങ്ങൾക്ക് പകരം സ്കൂളിൽ നിന്നുമുള്ള ജൈവ മാലിന്യത്തെ ജൈവ വളമായിഉപയോഗിച്ചു .ജൈവ കീടനാശിനികൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തി.
  • ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറക്കുക ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചു നിർമാർജനം ചെയ്യുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും ക്യാമ്പയിൻ സംഘടിപ്പിച്ചു .ഇ മാലിന്യങ്ങൾ ഭൂമിക്കുണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി .
ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചു
  • മാലിന്യത്തിന്റെ അളവ് കുറക്കുക മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി സെമിനാർ നടത്തി .സ്കൂളിൽ മാലിന്യങ്ങളെ തരം തിരിച്ചു ഇടുന്നതിനുള്ള സജ്ജീകരണം നടത്തി .
  • ഊർജ്ജ സംരക്ഷണം   എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണത്തെ കുറിച്ചു ബോധവൽക്കരണം നടത്തി .സ്കൂൾ പ്രവർത്തന സമയത്തിന് ശേഷം ലൈറ്റുകളും മറ്റു വൈദ്യുതിഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി .ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പോസ്റ്ററുകൾ ,ബാനറുകൾ എന്നിവ തയ്യറാക്കി.
  • ജല സംരക്ഷണo -ജലശ്രീ ക്ലബ്ബ്
    ജല സംരക്ഷണം ജലം സംരക്ഷിക്കുജീവൻ രക്ഷിക്കൂ എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി ജലസംരക്ഷണത്തെ കുറിച്ച് സെമിനാര്നടത്തി .ജലശ്രീ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനയും ജലസംരക്ഷണ റാലിയും നടത്തി.
  • ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക. ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പരിസ്ഥിതി യിൽ വരുത്തുന്ന ദോഷ വശങ്ങളെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും ബോധവൽക്കരണം നടത്തി.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുമെന്ന് പ്രതിജ്ഞ എടുത്തു .