വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ - 25/06/2025

48047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48047
യൂണിറ്റ് നമ്പർLk/2018/48047
ബാച്ച്1
റവന്യൂ ജില്ലവണ്ടൂർ
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല വണ്ടൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രചോദ് റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജ്ന എ
അവസാനം തിരുത്തിയത്
30-11-202548047

വണ്ടൂർ വി. എം.സി ഹയർ സെക്കൻഡറി സ്കൂളിലെ 2025- 29 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/06/2025 സ്കൂൾ ഐടി ലാബിൽ നടന്നു. 303 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 248 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

സെർവർ ഉൾപ്പെടെ 42 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. കുട്ടികളെ മറ്റ് ക്ലാസ്സിൽ പ്രോട്ടോക്കോളനുസരിച്ചിരുത്തി മൂന്നു ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ പ്രചോദ് റ്റി , സജ്ന എ,സയൻസ് അധ്യാപകൻ സജിത് പി വി മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.

അംഗങ്ങൾ

ക്രമ നമ്പർ കുട്ടികളുടെപേര് അഡ്മിഷൻ നമ്പർ ക്ലാസ് ഡിവിഷൻ
1 ARDRAV ASHOK P 8 B

പ്രിലിമിനറി ക്യാമ്പ് 2025 12/09/2025

2025-28 LK ബാച്ചിൻെറ ആദ്യത്തെ പ്രിലിമിനറി ക്യാമ്പ് 12 09 2025 ന് നടന്നൂ. കൈററ് മാസ്ററർ ട്രെയ്നർ Dr.ഗോകുൽ നാഥ് സർ ആണ് ക്ലാസ് നയിച്ചത്.സ്കൂൾ എച്ച് എം ഉഷ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റേഴ്സ് ആയ പ്രചോദ് റ്റി , സജ്ന എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

രക്ഷകർതൃ സംഗമം 12/09/2025

2025-2028 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മെന്റർസ് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. Dr.ഗോകുൽ നാഥ് സർ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ മനസ്സിലാക്കി കൊടുത്തു.കൈറ്റ് മാസ്റ്റേഴ്സ് ആയ പ്രചോദ് റ്റി , സജ്ന എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.