വിഷ്ണു വിലാസം യു പി എസ്/അക്ഷരവൃക്ഷം/ ഒറ്റപ്പെടൽ
ഒറ്റപ്പെടൽ
നേർത്തൊരു നെടുവീർപ്പോടെ ഹമീദ് പതിയെ മയക്കത്തിലേക്ക് വീണു. അയാളുടെ ഇരു കണ്ണുകളിൽ നിന്നും കണ്ണീർ ചാലുകൾ പതിയെ ഒഴുകുന്നുണ്ടായിരുന്നു. നടക്കുന്നതെല്ലാം ഒരു ദു:സ്വപ്നമാകണേ എന്ന പ്രാർത്ഥനയോടു കൂടിയായിരുന്നു അയാളുടെ ഓരോ ദിവസവും കടന്നുപോയ്ക്കൊണ്ടിരുന്നത്. നാട്ടിലെ ഒരു സാധാരണ കുടുംബമാണ് ഹമീദിന്റേത്. അയൽക്കാരോടും ബന്ധുക്കളോടും നിരന്തരം നല്ലൊരു ബന്ധം അയാൾ പുലർത്തിയിരുന്നു. നല്ലൊരു കർഷകനായിരുന്നു ഹമീദ് അങ്ങിനെയിരിക്കെയാണ് ഒരിക്കൽ പാടത്ത് കൃഷി ചെയ്ത് കൊണ്ടിരിക്കുമ്പോൾ ദാമോദരേട്ടൻ ഓടിക്കിതച്ചു കൊണ്ട് വരുന്നത് കണ്ടത്. എന്തൊക്കെയോ തന്നോട് പറയാനുള്ള മട്ടിലായിരുന്നു വരവ്.ഞാൻ ചോദിച്ചു എന്താ ദാമോദരേട്ടാ? നമ്മുടെ പാടവും പറമ്പുമൊക്കെ ഇടിച്ചു നിരത്താൻ ഒരു യന്ത്രം വരുന്നുണ്ട് . ഇത് കേട്ടപ്പോൾ ആ പാവം കർഷകൻ്റെ നെഞ്ച് തകർന്നു പോയി.പിന്നീട് എല്ലാം വേഗത്തിലായിരുന്നു' അവിടെ ഫ്ലാറ്റുകളുയർന്നു അങ്ങനെ കാലത്തിൻ്റെ പ്രയാണത്തിൽ അയാളും വാർധക്യത്തിലേക്ക് നീങ്ങി. മക്കളുടെ ആശയമില്ലാതെ ഇനി മുന്നോട്ടുള്ള ജീവിതം നയിക്കാൻ ഹമീദിന് കഴിയാതെ വന്നു. എന്നാൽ മക്കളാകട്ടെ അവരുടെതായ ലോകത്ത് മുഴുകി.തങ്ങളുടെ ബാപ്പയുടെ കൂടെ ഒരല്പസമയം ചെലവഴിക്കാൻ അവർ തയ്യാറായില്ല. അവരുടെ മണി സൗധത്തിലെ ഏകാന്ത തടവറയിലായിരുന്നു പിന്നീടുള്ള അയാളുടെ ജീവിതം തൊട്ടടുത്ത് ആരാണെന്നോ ചുറ്റും നടക്കുന്നതെന്താണെന്നോ അറിയാൻ പോലും ആർക്കും സമയമില്ല ബന്ധങ്ങളും സൗഹൃദങ്ങളും വെറും ഓൺലൈൻ' ഈസാ ഹ ച ര്യത്തിലാണ് ഏതോ ഒരു ശക്തിയുടെ പിടിയിലാണ് ലോകം എന്ന സത്യം ഹമീദ് അറിയുന്നത്.ടെക്‌നോളജിയുടെ വളർച്ചയ്ക്കൊപ്പം മനുഷ്യ സമൂഹത്തിൽ വന്നിട്ടുള്ള മാറ്റത്തിൻ്റ തിരിച്ചടിയായിട്ടാണ് ഹമീദ് ഈ മഹാവിപത്തിനെ കണക്കാക്കിയിട്ടുള്ളത്. മനുഷ്യൻ്റെ ചെയ്തികൾ മനസ്സിലാക്കിയിട്ടെന്നോണം ഓരോ മനുഷ്യനും ഒറ്റപ്പെടാൻ തുടങ്ങി.ഹമീദും ആ മഹാമാരിക്കടിമയായി. തൻ്റെ മക്കളേയും പേരക്കുഞ്ഞുങ്ങളേയും ഒരിക്കൽ കൂടി വാരി പുണരാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ ആശുപത്രി കിടക്കയിൽ കിടക്കുകയാണ് ആ പാവം കർഷകൻ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ