വില്ലുമല ട്രൈബൽ.എൽ.പി.എസ്./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓരോ കുട്ടിയും പ്രത്യേകം ശ്രദ്ധ നൽകുന്ന മികച്ച അക്കാദമിക പിന്തുണ

⏩ ശിശു സൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ അന്തരീക്ഷം

⏩ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫീൽഡ് ട്രിപ്പുകൾ

⏩ പഠന പിന്തുണ ഉറപ്പാക്കാനുള്ള ശ്രദ്ധ പോലെയുള്ള പരിപാടികൾ

⏩ കലോത്സവ നിറസാന്നിധ്യം

2025 മാർച്ച് മാസത്തിൽ നടന്ന സ്കൂൾ പഠനോത്സവം / ആനിവേഴ്സറി ചിത്രങ്ങൾ

നാടൻ പാട്ട് ശില്പശാല അധ്യാപകൻ അനിൽ ആയൂരിനൊപ്പം

കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിലെ പഠനോത്സവം വില്ലുമല ട്രൈബൽ എൽപി സ്കൂളിൽ വെച്ച് മാർച്ച് 11ആം തീയതി നടത്തി . പ്രസിഡന്റ്  പി ലൈല ബീവി ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് പാസ്റ്റർ നിബു അധ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ ഡയറിക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ " കിലുക്കാംപെട്ടി" പ്രകാശനം ചെയ്തു .നാലാം ക്ലാസിലെ മികച്ച മൂന്ന് വിദ്യാർത്ഥികൾക്ക് മേജർ രവീന്ദ്രൻ സ്മാരക  എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡ് എന്നിവ വിതരണം ചെയ്തു. പ്രഥമ അധ്യാപകൻ എച്ച് ഹുമാം ഷാ , വാർഡ് അംഗം എസ് അജിത , അഞ്ചൽ എഇഒ ജാഫറുദ്ദീൻ ,  ADS സെക്രട്ടറി വിമല , ഊരു മൂപ്പൻ തങ്കപ്പൻ കാണി, എസ് ടി പ്രമോട്ടർ ബി എസ് വിഷ്ണു ,ജനപ്രതിനിധികൾ സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.