ഉള്ളടക്കത്തിലേക്ക് പോവുക

വില്ലുമല ട്രൈബൽ.എൽ.പി.എസ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വില്ലിന്റെ ആകൃതിയിലുള്ള മലയുള്ളതു കൊണ്ടാണ് ഈ സ്ഥലത്തിന് "വില്ലുമല" എന്ന പേരു വന്നത്. "കാണിക്കാരൻ" വിഭാഗത്തിൽ പെട്ട ആദിവാസികളാണ് ഇവിടെ ഏറെയും കാണപ്പെടുന്നത്. 50 ഏക്കറോളം വരുന്ന വനം വെട്ടിത്തെളിച്ച് വാസയോഗ്യമാക്കിയതിന് ശേഷമാണ് ഇവിടം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായി മാറിയത്. അതിനാൽ തന്നെ "അമ്പതേക്കർ" എന്ന പേരും ഈ സ്ഥലത്തിനുണ്ട്. കൃഷിയാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം. ഗ്രാമത്തിൽ എല്ലാ വിഭാഗത്തിലും പെട്ട മതവിഭാഗക്കാരും ഉണ്ട്. അമ്പലം, ചർച്ച്, മോസ്ക് എന്നിവയും ഗ്രാമത്തിൽ ഉണ്ട്.

വില്ലുമല ഗ്രാമത്തിൽ നിന്നും 1 KM അകലത്തിലാണ് കുളത്തുപുഴ ശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയാണ് "കു‍‍‍‍ഞ്ഞുമാൻതോട്". കല്ലടയാറിലാണ് ഈ പുഴ പതിക്കുന്നത്. ഇവിടുത്തെ ഒരു പ്രധാനപ്പെട്ട സ്ഥാപനമാണ് 1954 ൽ നിലവിൽ വന്ന വില്ലുമല ട്രൈബൽ സ്കൂൾ.

വന്യമൃഗങ്ങളുടെ ശല്യം ഇവിടുത്തുകാരുടെ ജീവിത രീതിയെ തന്നെ മാറ്റിമറിക്കുന്നുണ്ട്.അതിനാൽ തന്നെ ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ വരുന്നത് തടയാനായി സർക്കാർ സോളാർ ഫെൻസിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ 1 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ആദിവാസി വിഭാഗത്തിൽ പെടുന്ന പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി പ്രീമെട്രിക് ഹോസ്റ്റൽ സൗകര്യവും ഉണ്ട്. മൃഗശല്യം കാരണം കുട്ടികൾക്ക് പഠിത്തം നിർത്തേണ്ടി വന്നിരുന്ന സാഹചര്യത്തിലാണ് ഈ ഹോസ്റ്റൽ നിലവിൽ വന്നത്.

ആരാധനാലയങ്ങൾ

സ്കൂളിൽ നടന്ന ഭാഗത്തായിട്ട് ഗ്രാമിന് സൗന്ദര്യം ഉൾക്കൊള്ളുന്ന ചെറിയ അമ്പലം കാണാം...

കുളത്തുപ്പുഴ ടൗണിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

വഴി കാടിൻറെ തന്നെ ഭാഗമായതിനാൽ ധാരാളം വൃക്ഷങ്ങളും മുള ഈറ പോലെയുള്ളവയും  കാണാനാകും..

സന്ധ്യ കഴിഞ്ഞാൽ കാട്ടാനയുടെ ശല്യം ഉള്ള ഒരു പ്രദേശമാണിത്, അതിലും ബദലായി ഗവൺമെൻറ് വൈദ്യുത ഫെൻസുകൾ സ്ഥാപിച്ചിട്ടുണ്ട്...


സ്കൂളിന് കുറച്ചു മുകളിലായി തന്നെ മുസ്ലിം പള്ളി,ക്രിസ്ത്യൻ പള്ളി എന്നിവ കാണാനാവും ..

എല്ലാ ജാതി മതവിഭാഗങ്ങളും ഒരുമിച്ച് താമസിക്കുന്ന മേഖലയാണിത് സ്കൂളുകൾ നിൽക്കുന്ന സ്ഥലത്ത് നിന്നും കുറച്ചുകൂടി ഉള്ളിലേക്ക് ആണ് "കാണിക്കാർ" എന്നറിയപ്പെടുന്ന വിഭാഗം  താമസിക്കുന്ന കോളനി കാണാൻ കഴിയുക.  50 ഏക്കർ ഭൂമിയിൽ നിർമ്മിച്ച സെറ്റിൽമെൻറ് ആയതിനാൽ ഈ സ്ഥലം 50 ഏക്കർ / അമ്പത് ഏക്കർ എന്ന് തന്നെയാണ് അറിയപ്പെടുന്നത്.

പൊതു സ്ഥാപനങ്ങൾ

സ്കൂളിൻറെ പരിസരത്തായി ധാരാളം പൊതുമേഖലാ സ്ഥാപനങ്ങളെ നമുക്ക് കാണാനാകും .

വില്ലുമല പോസ്റ്റ് ഓഫീസ്

ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി

പ്രീമെട്രിക് ഹോസ്റ്റൽ

സാമൂഹ്യപഠന മുറി

അങ്കണവാടി