വിമല ഹൃദയ എച്ച്.എസ്. വിരാലി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്&ഗൈഡ്സ്-2018-2019

സ്കൗട്ട്&ഗൈഡ്സ് കൺവീനർ: രാജിമോൾ

,,,,,,,,,,,,,,
  • 2018-19വർഷത്തെ യൂണിറ്റിന്റെ അംഗങ്ങളുടെ എണ്ണം സ്കൗട്ട് 32 ഗൈഡ് 32 ആകെ 64.
  • സ്കൗട്ട് യൂണിറ്റിന്റെ ലീഡർ ഫ്രാൻസിസ്
  • ഗൈഡ് യൂണിറ്റിന്റെ ലീഡർ രാജിമോൾ

രാജ്യ പുരസ്‌കാരം നേടിയ സ്കൗട്ട് അംഗങ്ങൾ

  • രാഹുൽ രാജ് 9 B

രാജ്യ പുരസ്‌കാരം നേടിയ ഗൈഡ് അംഗങ്ങൾ

  • ജെസ്മിൻ 10 E
  • ഏഞ്ചൽ 10F
  • അനുഗ്രഹ 9 F
  • അരുണിമ 9 E

സ്കൗട്ട്&ഗൈഡ്പ്രവർത്തനങ്ങൾ 2018-19

പ്രവേശനോത്സവത്തിന്റെ മുന്നോടിയായി രണ്ടു ദിസവം മുൻപ് തന്നെ സ്കൂൾ കോമ്പൗണ്ട് ശുചീകരണം, സ്കൂൾ കവാടം പരിസരം ക്ലാസ്സ്‌റൂം അലങ്കരിക്കാൻ പുതിയ കുട്ടികൾക്ക് തൊപ്പി തയ്യാറാക്കി കുട്ടികളെ സ്വാഗതം ചെയ്ത് യൂണിറ്റ് അവരുടെ ആദ്യ പ്രവർത്തനം തുടങ്ങി

,,,,,,,,,,,,,,,,,,,,

"ജൂൺ 5പരിസ്ഥിതി ദിനത്തിൽ ചെടികൾ കൊണ്ടുവരികയും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളോടൊപ്പം സ്കൂളിനുള്ളിൽ നടുകയും ചെയ്തു . "പൊഴിയൂർ പ്രാഥമിക ആരോഗ്യകേന്രവും പരിസരവും വൃത്തിയാക്കുകയും ചെടികൾ നടുകയും ചെയ്തു . "അടുത്ത (സെന്റ് മാത്യൂസ്) സ്കൂളിലെ മികവുകൾ അംഗങ്ങളക്ക് പരിചയപ്പെടുത്തി. "ലഹരി വിരുദ്ധ ദിന ബോധവത്ക്കരണം നടത്തി

സ്കൗട്ട്&ഗൈഡ്പ്രവർത്തനങ്ങൾ 2017-18

  • നാച്ചർ സ്റ്റഡി ക്യാമ്പിൽ സജീവമായി പങ്കെടുത്തു .വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ഉയർന്ന സ്കോർ നേടുകയും ചെയ്തു,
  • 2018 മാർച്ച് 10,11 തീയ്യതികളിലെ യൂണിറ്റ് ക്യാമ്പിൽ അറുപതു കുട്ടികൾ പങ്കെടുത്തു. രണ്ടു ദിവസം വിജ്‍ഞാനവും വിനോദവും നൽകുന്ന വിവിധ ക്ലാസ്സുകൾ , വിവിധ കളികൾ പ്രദർശനങ്ങൾ , പാചക മത്സരം എന്നിവയിൽ പങ്കെടുത്തു.

സേവനസന്നദ്ധരും ദേശസ്നേഹികളും വർണ്ണവർഗ്ഗജാതിമതങ്ങൾക്കതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാൻ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈ‍ഡ്സ്. സി. സാരൂപ്യ, ശ്രീമതി വിമല എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗിന്റെ 2 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.