വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനം ജൂൺ 5 ഞായർ

ലോക പരിസ്ഥിതി ദിനം 2016 ജൂൺ 6തിങ്കളാഴ്ച് സമുചിതമായി ആഘോഷിച്ചു. അസംബ്ലിയിൽ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി. പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകൾ കുട്ടികൾക്കു് വിതരണം ചെയ്ചു. തുടർന്നു് സ്കൂൾ പരിസരത്തു് വൃക്ഷത്തൈകൾ നടുകയും ചെയ്തു.

ലോക പരിസ്ഥിതി ദിനം ജൂൺ 5 തിങ്കളാഴ്ച്

(2017-18)അധ്യായനവർഷത്തിലെ സ്ക്കൂൾ പരിസ്ഥിതിദിനാചരണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്ക്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ളോറിറ്റമേരി സ്ക്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുക്കൊണ്ട് നിർവഹിച്ചു. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണം ലോക്കൽ മാനേജർ സിസ്റ്റർ സൽമാ മേരി നിർവഹിച്ചു.ഈ ദിനാചരണത്തിന്റെ ഭാഗമായി തന്നെ "വന്യജീവി സംരക്ഷണം"എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചിത്ര രചനാമത്സരം .യു.പി വിഭാഗത്തിൽ നടത്തുകയുണ്ടായി.

                    പരിസ്ഥിതിക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം ചെയ്തു. കൂടാതെ കൃഷിസംബന്ധമായ സംശങ്ങലൾക്ക് ശ്രീ ജോസഫ് സർ കെ എസ് എഫ് ഇ അസിസ്റ്റന്റ് മാനേജർ

മറുപടി നൽകി.

പരിസ്ഥിതി ക്ലബ് 2018-19

                 വിമലഹൃദയ ജി .എച്ച.എസ്.എസ് ഹൈസ്ക്കൂൾ വിഭാഗം പരിസ്ഥിതിക്ലബിന്റെ 2018-19 അധ്യാനവർഷത്തിലെ ഉദ്ഘാടനം   ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമാ മേരി നിർവഹിച്ചു. അഞ്ചാം ക്ലാസ്സമുതൽ 

പത്താം ക്ലാസ്സു വരെയുള്ള 210 കുട്ടികളാണ് പരിസ്ഥിതി ക്ലബിൽ അംഗങ്ങളായിട്ടുള്ളത്. ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന്റെ ഭാഗമായി സ്ക്കൂളിൽ വളരെ വിപുലമായ രീതിയിൽ പരിസ്ഥിതി ദിനാഘോഷപരിപാടികൾ നടത്തുകയുണ്ടായി. പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡമിസ്ട്രസ് സിസ്റ്റർ വിൽമാ മേരി നിർവഹിച്ചു. സ്ക്കൂളിലും പരിസരങ്ങളിലും പ്ലാസ്റ്റിക്ക് നിരോധിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുക്കൊണ്ട് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഉദ്ഘാടനപ്രസഗം നടത്തി.

               " പ്ലാസ്റ്റിക് മാലിന്യനിരോധനം "എന്ന ആശയത്തെ ആസ്പദമാക്കിയുള്ള ഒരു ബാനർ സ്ഥാപിച്ചുക്കൊണ്ട് പ്ലാസ്റ്റിക് എന്ന ശത്രുവിനെ എങ്ങെനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് കുമാരി                      

ഒരു പ്രസഗം അവതരിപ്പിച്ചു. അതിനുശേഷം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനം ജൂൺ 5-ന് ആഘോഷിച്ചു
പരിസ്ഥിതി ദിനം ജൂൺ 5-ന് ആഘോഷിച്ചു
പരിസ്ഥിതി ദിനം ജൂൺ 5-ന് ആഘോഷിച്ചു
പരിസ്ഥിതി ദിനം, നടത്തിയ ഡ്രോവിങ് കോമ്പറ്റീഷൻസ്