വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/രുചി

Schoolwiki സംരംഭത്തിൽ നിന്ന്
രുചി

അകലെയല്ലെനിക്കിനി മരണമൊട്ടുമേ,
കാലടികൾവച്ചടുക്കുകയാണതോരോനിമിഷവും
ഇല്ലിവിടെയൊരു കണ്ണുപോലും എത്തിയിട്ടില്ല,
നിഷ്ഫലമാമീ ജീവനെ നോക്കുവാൻ
വെറുമൊരു പഴന്തുണി പോലെയെൻ
ജീവിതം ഇരുട്ടുമുറിക്കുള്ളിൽ ഒതുങ്ങി-
യോരാക്കഥ എൻ കൺമുന്നിൽ മിന്നിമായുന്നു.
കളിക്കൂട്ടരെപോൽ ഓമനിച്ചോരമ്മയും,
കൈപിടിച്ചുനടത്തിയൊര-
ച്ഛനും,സ്നേഹം പങ്കിട്ടുനിൽക്കുന്നൊരിണ-
യുംപിച്ചവയ്ക്കും കുരുന്നുമുണ്ടെങ്കിലും
തേടി ഞാൻ പോയ് പിന്നെയും പിന്നെയും
ജീവൻ ഹനിക്കും സുഖമിതെന്നറിയാതെ
കുപ്പിയിൽ നിറഞ്ഞ രുചി തേടി ഞാൻ പോകവേ,
അറിഞ്ഞതിലറ്റുപോയൊ-
രാബന്ധങ്ങൾ.വീണ്ടുമവയെ കൊതിക്കുമീവേളയിൽ,ക-ണ്ണീരൊഴുക്കിയീ
പൊത്തിൽ ചുരുണ്ടുകൂടുന്നു ഞാൻ
സ്നേഹാമൃതത്തിന്റെ രുചിയറിയാതെ
കൂട്ടരോടൊന്നിച്ചുല്ലസിച്ചാ-മോദം,മദൃക്കുപ്പി-
കൾക്കായി ഞാനലഞ്ഞു നടക്കവേ.
കൊഴിഞ്ഞ ബന്ധങ്ങളും പിന്നെ ഉള്ളിൽ
ചുടുരക്തത്തെ ആക്രമിച്ച വിഷവീരനും
തളർന്നിടുമ്പോൾ ഞാനറിയുന്നിതിപ്പോൾ
വർജ്ജിക്കേണ്ടതു തന്നെയീ മദൃവും
രുചിക്കേണ്ടതു തന്നെയാ സ്നേഹവും
ഈ തത്ത്വമറിഞ്ഞീടുകിലൊരു-
വനാജീവിതമാകുന്നിതെത്രയോ സുഖകരം.

അപർണ്ണ എസ്
11 വിമലമാതാ എച്ച്. എസ്സ്. കദളിക്കാട്
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത