വിദ്യാലയ മുത്തശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്

നെടുവേലി സ്കൂളിലെ കുട്ടികൾ എഴുതിയ കവിത

  വിദ്യാലയ മുത്തശ്ശി

വിദ്യാലയം ഒരു മുത്തശ്ശിയാണ്
പ്രായമേറെയുണ്ടെങ്കിലും
ഇന്നും യൗവനം തന്നെ
അക്ഷരം പകരുമ്പോൾ
അർത്ഥം പറയുമ്പോൾ
ഗണിതം ചവയ്ക്കുമ്പോൾ
ശാസ്ത്രം ചൊല്ലുമ്പോൾ
ശാസിക്കുമ്പോൾ
എല്ലാം യൗവനം തന്നെ
പിന്നെയെപ്പോഴാണ്
മുത്തശ്ശിയായത്
പറഞ്ഞതെല്ലാം ശരിയെന്ന്
അറിയുമ്പോൾ
വഴി തെറ്റാതിരിക്കമ്പോൾ
വഴി വെളിച്ചം നിറയുമ്പോൾ
കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോൾ
അതെ,വിദ്യാലയം
ഒരു മുത്തശ്ശിയാണ്
സ്നേഹ.എം.സുരേഷ്-എട്ടാം ക്ലാസ്സ്


"https://schoolwiki.in/index.php?title=വിദ്യാലയ_മുത്തശ്ശി&oldid=400146" എന്ന താളിൽനിന്ന് ശേഖരിച്ചത്