വിദ്യാലയസമിതികൾ 2018-19

Schoolwiki സംരംഭത്തിൽ നിന്ന്

അദ്ധ്യാപക-രക്ഷാകർത്തൃസമിതി

സ്കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സഹകരിക്കുകയും അവയെല്ലാം സാർത്ഥകമാക്കുന്നതിന് നിരന്തരം യത്നിക്കുകയും ചെയ്യുന്ന അതിശക്തമായ അദ്ധ്യാപക-രക്ഷാകർത്തൃസമിതി ഇപ്പോൾ ഈ വിദ്യാലയത്തിന്റെ വലിയൊരു മുതൽക്കൂട്ടാണ്.

2018-'19 അദ്ധ്യയനവർഷത്തിൽ സ്കൂൾ അദ്ധ്യാപകരക്ഷാകർത്തൃസമിതിയുടെ പ്രസിഡണ്ടായി ശ്രീ.കെ.എം.നാരായണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ. ഇ.കെ.ഷിജുവാണ് വൈസ് പ്രസിഡണ്ട്. രാജേഷ്.സി, ബിനു കണ്ണാട്ട്, റിനീഷ്.കെ.പി, സജില.ഇ.കെ, അസ്മ.എം, സതീഷ്കുമാർ കോലാത്ത് മീത്തൽ, സുജിത ചാലിൽ, പ്രദീഷ്.സി.പി എന്നിവരും അദ്ധ്യാപകരായ മിനികുമാരി.ടി.കെ, സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ ബി.ടി എന്നിവരുമാണ് സമിതിയിലെ മറ്റു അംഗങ്ങൾ.

എം.പി.ടി.എ

സജീവമായി പ്രവർത്തിക്കുന്ന മാതൃ രക്ഷിതാക്കളുടെ സംഘടനയും ഈ വിദ്യാലയ പ്രവർത്തനങ്ങളുടെ ഊർജ്ജമായിട്ടുണ്ട്. ശ്രീമതിമാർ രജില, വത്സല, റാജിബ, സിജിന, നസീറ, അസ്മ, റഷീജ, ഷിംന, സജിനി എന്നിവരുൾപ്പെട്ടതാണ് ഈ അദ്ധ്യയനവർഷത്തിലെ മാതൃസമിതി.

ഉച്ചഭക്ഷണക്കമ്മറ്റി

സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി സഹകരിക്കുകയും അതിന്റെ ദൈനന്ദിന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്യുന്ന ഉച്ചഭക്ഷണക്കമ്മറ്റി വാർഡ് മെമ്പർ ശ്രീമതി ഷാഹിന കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, ശ്രീമതിമാർ രജില, മഞ്ജുഷ, സിന്ധു, ഷൈജി.എൽ.വി, ബിജു.എൽ.വി, മൈമൂന, ഷിജു.ഇ.കെ, എന്നിവർ ഉൾക്കൊള്ളുന്നതാണ്.

സ്കൂൾ സംരക്ഷണസമിതി

ഇംഗ്ലീഷ് മീഡിയവും അൺ എയ്ഡഡ് വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വലിയൊരു ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതുപോലെയുള്ള പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതിന്റെ നിലനില്പിനെത്തന്നെ അത് സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ നിരവധി പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനം മന്ദങ്കാവിന്റെ മുഖ്യ സാംസ്കാരിക സ്രോതസ്സായി നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും ശക്തമായൊരു സംരക്ഷണ സമിതിതന്നെ ഇവിടെ രൂപികരിച്ചിട്ടുണ്ട്. ശ്രീ. എ.എം.ബാലകൃഷ്ണൻ നായർ ഈ സംരക്ഷണസമിതിയുടെ പ്രസിഡണ്ടാണ്.

സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ
സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ
"https://schoolwiki.in/index.php?title=വിദ്യാലയസമിതികൾ_2018-19&oldid=553540" എന്ന താളിൽനിന്ന് ശേഖരിച്ചത്