വിദ്യാലയം പ്രതിഭകളോടോപ്പം.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയം പ്രതിഭകളോടോപ്പ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പ്രവർത്തന പരിപാടി ഞങ്ങളുടെ വിദ്യാലയത്തിലും വിജയകരമായി നടത്തപ്പെട്ടു . നിരവധി പ്രതിഭകൾക്ക് ജന്മം കൊടുത്ത പാരമ്പര്യം ഞങ്ങളുടെ വിദ്യാലയത്തിനുണ്ട് . മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് , സഭാകവി സി . പ്പി . ചാണ്ടി എന്നിവരുടെ സ്മരണയ്ക്കു മുൻപിൽ ശിരസു നമിക്കുന്നു . ഈ സ്ക്കൂളിലെ ഇപ്പോൾ ജീവിച്ചിരിക്കുന്ന പ്രതിഭകളായതും സമൂഹത്തിൽ ഏറെ അറിയപ്പെടുന്നതുമായ വിഷിഷ്ടവ്യക്തികളായ ഡോ . ജോസ് പാറകടവിൽ , ലാൽജി ജോ‍ർജ്ജ് എന്നിവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും , കുട്ടികൾ ഇവരോടൊപ്പം സമയം ചെലവിടുകയും , അവരുടെ ജീവിതാനുഭങ്ങൾ മനസിലാക്കി അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു . ഈ സ്ക്കൂളിൽ യൂപ്പി . ഹൈസ്ക്കൂൾ , ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ 25 പേരും , നാല് അദ്യാപകരും ഒത്തുചേർന്ന് ആദരണീയമായി , ഡോ . ജോസ് പാറക്കടവിൽ സാറിന്റെ ഭവനത്തിലേക്ക് 15 – 11 – 2019 രാവിലെ 10:30 ന് യാത്ര തിരിച്ചു . സ്ക്കൂൾ ബസ്സിലുള്ള യാത്രയായതിനാൽ പത്തുമിനിട്ടിനകം ഞങ്ങൾ ഗ്രാമാന്തരീക്ഷം തുളുമ്പിനിൽക്കുന്ന ഭവനാങ്കണത്തിലെത്തി . നിറപുഞ്ചിരിയോടെ കൂപ്പുകൈകളുമായി സാർ ഞങ്ങളെ സ്വീകരിച്ചു . സ്വന്തം നാരകത്തതിൽ നിന്നും പറിച്ചെടുത്ത നാരങ്ങയിൽ തേൻചേർത്തു തയ്യാറാക്കിയ നാരങ്ങാവെള്ളം തനതു രുചിയോടെ ഞങ്ങൾക്കു നൽകി . അതോടെ ക്ഷീണവും ദാഹവും പമ്പകടന്നു . തുടർന്ന് ഞങ്ങളെയെല്ലാം പരിചയപ്പെട്ടു . എല്ലാ വിദ്യാർത്ഥികളും തഴപ്പായയിൽ നിലത്താണു ഇരുത്തിയത് . സീനിയർ അസിസ്റ്റന്റ് മേരി ജോർജ്ജ് ടീച്ചർ ആമുഖപ്രഭാഷണം നടത്തി . അഭിമുഖത്തിനുവേണ്ടി തയാറാക്കിയ ചോദ്യാവലികളിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചു . കഥയെഴുതാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു . സാന്ദ്ര . എസ് . പിള്ളയുടെ കവിതാലപനം ഏറെ ഹൃദ്യമായി . സ്ക്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സമ്മാനമായി നൽകി . ബിനില ടീച്ചർ കൃതജ്ഞത അർപ്പിച്ചതോടെ ഈ ചടങ്ങ് 1 മണിക്ക് അവസാനിച്ചു .

ലാൽജി ജോർജ്ജ് സാറിന്റെ ഭവനത്തിലേക്ക് ഈ സ്ക്കൂളിലെ 24 വിദ്യാർത്ഥികളും 4 അധ്യാപകരും 26 – 11 – 2019 – ൽ രാവിലെ 10 മണിക്ക് ലാൽജി ജോർജ്ജ് സാറിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു . തനി ഗ്രാമീണശൈലിയിൽ രൂപപ്പെടുത്തിയ ' തുഷാരം ' എന്ന ഭവനം വിദ്യാർത്ഥികളെ ഏറെ ആകർഷിച്ചു . അവാർഡുകൾ അദ്ദേഹം കുട്ടികളുമായി ചർച്ചയിലേർപ്പെട്ടു . ഏറ്റവും കടപ്പാടുള്ളത് ഈശ്യരനോടാണെന്നും മുകളിൽ നിന്ന് ലഭിച്ചതല്ലാതെ ഒന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . എന്റെ വിദ്യാലയമാണ് എന്റെ അമ്മ , എന്നെ ഞാൻ ആക്കിയ അമ്മ . എല്ലാവരിലും ഏതെങ്കിലും ഒരു കലാവാസന ജന്മസിദ്ധമായി ഉണ്ടായിരിക്കണം . അവസരങ്ങളാണ് ഒരു വ്യക്തിക്ക് എല്ലാം നേടിക്കൊടുക്കുന്നത് . ആത്മപരമായുള്ള ചിന്തകൾക്കതീതമായി അപരമായി ചിന്തിക്കണം നമ്മിലേക്കു തന്നെ ഒതുങ്ങി സ്വാർത്ഥതയെക്കുറിച്ച് ചിന്തിക്കാതെ മറ്റുള്ളവരുടെ തലത്തിലേക്ക് നമ്മെ മാറ്റണം . ഇതാണ് അദ്ദേഹത്തിന്റെ സന്ദേഷം . 8 പുസ്തകങ്ങൾ ഇതുവരെ പ്രസാധനം ചെയ്തിട്ടുണ്ട് . മുകുന്ദൻ , ഒ . വി വിജയൻ കാക്കനാടൻ ഇവരുടെ എഴുത്തുകൾ സ്വാധീനിച്ചിട്ടുണ്ട് . ക്ലാസിക്കുകൾ , കാലത്തിനതീതമായി നിലനിൽക്കുന്നവയാണ് . അവയെല്ലാം വായിക്കണം . സിനിമസംവിധായകരിൽ പത്മരാജനെ ആണ് ഏറെ ഇഷ്ടം . നടൻ , സംവിധായകൻ , തിരക്കഥാകൃത്ത് എന്നി നിലകളിൽ പ്രശസ്തനായ ശ്രീനിവാസന്റെ സാമീപ്യവും സഹകരണവും വളരെ പ്രചോദനമായിട്ടുണ്ട് . സ്ക്കൂളിലെ ചിത്രകലാ അധ്യാപകനായ ശ്രീ . എം . ഡി . ഒാമനകുട്ടൻ സാർ വരച്ച ലാൽജിയുടെ ചിത്രം ഉപഹാരമായി അദ്ദേഹത്തിന് സമർപ്പിച്ചു . അദ്ദേഹത്തിന്റെ ഭാര്യ ഷേർളിയുടെ പാചകവൈദഗ്ദ്ധ്യം വിളിച്ചോതുന്ന ഉച്ചഭക്ഷണവും സൽക്കാരവും ഏറ്റവും ഹൃദ്യമായി . തന്റെ എല്ലാക്കാര്യങ്ങൾക്കും പൂർണ പിന്തുണയും പ്രചോദനവും നൽകി ഒപ്പം നിൽക്കുന്നത് ഭാര്യയാണെന്നുൂം അദ്ദേഹം പറ‍ഞ്ഞു . അന്നമ്മ ടീച്ചറിന്റെ കൃതജ്ഞതയോടെ ഈ ചടങ്ങ് മണിക്ക് 1 അവസാനിച്ചു . പ്രതിഭകളുടെ ജീവിതാനുഭവം മനസ്സിലാക്കുന്നതിൽ കൂടി കുട്ടികൾക്ക് ജീവിതത്തിൽ മുന്നേറാനുള്ള പ്രചോധനം ലഭിച്ചു . അത് അവർ പങ്കുവെയ്ക്കുകകയും ചെയ്തു . ലക്ഷ്യത്തിലേക്ക് മുന്നേറാൻ കഠിനാധ്യാനവും നിരന്തര പരിശ്രമവും ആത്മത്യാഗവും ആവശ്യമാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെട്ടു . ഈ അനുഭവം തീർച്ചയായും കുട്ടികൾക്ക് ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാവും . കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവമാണ് നൽകിയത് .