എന്റെ ഗ്രാമം

എന്റെ ഗ്രാമം എട്ടാംകല്ല്

ഉയർന്ന കുന്നുകളും താഴ്വരകളും കുന്നുകൾക്കിടയിലെ നിരപ്പായ വെള്ളക്കെട്ടുകളും ഇടകലർന്നു കിടക്കുന്ന കരകുളം ഗ്രാമപഞ്ചായത്തിലാണ് എട്ടാം കല്ല് എന്ന സ്ഥലം. എട്ടാം കല്ല് ജംഗ്ഷൻ നെടുമങ്ങാടിനും  തിരുവനന്തപുരത്തിനും ഇടയിലാണ് സ്ഥിതിചെയ്യുന്നത്. കരകുളം പഞ്ചായത്തിൽ ഉൾപ്പെട്ട വരുന്ന സ്ഥലമാണ് എട്ടാം കല്ല്. നമ്മുടെ സ്കൂൾ തന്നെയാണ് പ്രധാനമായും ഈ സ്ഥലത്തെ അറിയപ്പെടുന്നത് അതുപോലെതന്നെ കെൽട്രോൺ എന്ന പ്രമുഖ സ്ഥാപനം ഇവിടെ സ്ഥിതിചെയ്യുന്നു. ഗവൺമെന്റ് ഹോമിയോ ആശുപത്രി ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അന്തർസംസ്ഥാന പാതയായ തിരുവനന്തപുരം- ചെങ്കോട്ട റോഡ് ഇതുവഴിയാണ് കടന്നു പോകുന്നത്. അയണി ക്കാട്  ദേവി ക്ഷേത്രം, ശിവക്ഷേത്രം, കരകുളം ജുമാമസ്ജിദ്, ക്രിസ്ത്യൻ  പള്ളി എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്. ഈ പ്രദേശം ഒരു കാലത്ത് ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായിരുന്നു. തിരുവിതാംകൂറിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം.