വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

1948 ദേശീയ തലത്തിൽ ആരംഭിച്ച എൻ.സി. സി യുടെ യൂണിറ്റ് 2019 വിജയ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു .ലോകത്തിലെതന്നെ ഏറ്റവും വലിയ യൂണിഫോം ഫോഴ്സ് ആണ് എൻ.സി.സി ,2019 50 പേരെ വച്ചാണ് യൂണിറ്റ് ആരംഭിച്ചത് ഇപ്പോൾ വിജയി 8 9 10 ക്ലാസുകളിൽ മൂന്ന് യൂണിറ്റുകളിലായി ആകെ 150 അംഗങ്ങളാണ് ഉള്ളത്.ആൺ കുട്ടികളും പെൺ കുട്ടികളും ഈ യൂണിറ്റിൽ അംഗങ്ങൾ ആണ്. കോവിഡ് കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി എൻ.സി.സി യൂണിറ്റ് ശ്രദ്ധേയമായി .ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി മൊബൈൽ ഫോൺ നൽകി .സ്കൂൾ ക്ലീനിങ് പ്രവർത്തനങ്ങളിലും എൻ.സി.സി സജീവമായി പങ്കാളികളായി.സംയുക്ത സൈനിക മേധാവിയായവീരമൃത്യുവരിച്ച വിപിൻ റാവത്തിനും സഹ സൈനികരെയും സ്മരിച്ചുകൊണ്ട് എൻ.സി.സി യൂണിറ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു ഹവീൽദാർ ഭീംസിംഗ് പരിപാടിയിൽ പങ്കെടുത്തു .എൻസിസി അംഗങ്ങൾക്കുള്ള ട്രെയിനിങ് പ്രോഗ്രാമുകളുമായി പ്രവർത്തനം പുരോഗമിക്കുന്നു.