വിജയഭേരി ബോയ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ മാസത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ വിജയഭേരി പ്രവർത്തനങ്ങളും ആരംഭിച്ചു. വിവിധ ക്ലാസ്സുകളിൽ കുട്ടികളുടെ പഠന നിലവാരവിശകലനം നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പരിഹാര പ്രവർത്തനങ്ങൾ എസ് ആർ ജി കൺവീനറുടെയും വിജയഭേരിയുടെയും നേതൃത്വത്തിൽ ആരംഭിച്ചു. പത്താം ക്ലാസ്സിൽ A+ നിലവാരം ഉള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം ഓൺലൈൻ ആയി തുടങ്ങി. മറ്റു ക്ലാസ്സുകളിലെയും പ്രതിഭ ഉള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനപദ്ധതി ആവിഷ്കരിച്ചു. പത്താം ക്ലാസ്സിൽ നൂറു ശതമാനം വിജയം നേടുക എന്ന ലക്ഷ്യത്തോടെ സായാഹ്ന ക്ലാസുകൾ സംഘടിപ്പിച്ചു .സിലബസ് പ്രകാരം ഉള്ള പാഠഭാഗങ്ങൾ നേരത്തെ തീർത്തു .റിവിഷൻ ക്ലാസുകൾ സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടന്നു വരുന്നു.

"https://schoolwiki.in/index.php?title=വിജയഭേരി_ബോയ്സ്&oldid=1784932" എന്ന താളിൽനിന്ന് ശേഖരിച്ചത്