വിജയഭേരി പ്രവർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്


എസ് എസ് എൽ എസി യുടെ വിജയഭേരി പ്രവർത്തനങ്ങൾ 25 /06/18 മുതൽ മുഴുവൻകുട്ടികളെയും ഉൾകൊള്ളിച്ച് ക്ലാസുകൾ ആരംഭിച്ചു. 100 % കുട്ടികളെയും വിജയിപ്പിക്കുകയും 10% ന് മേൽ Full A+ എന്ന ലക്ഷ്യം കൂടി ഞങ്ങൾ ലക്ഷ്യം വെക്കുന്നു. പഠനപിന്നാക്കം നിൽക്കുന്ന കുട്ടികളെയും ഉയർന്ന നിലവാരം പുലർത്ത‌ുന്ന കുട്ടികളെയും കണ്ടെത്തി പ്രത്യേക കോച്ചിംഗ് ക്ലാസുകളും രാത്രി പഠന ക്ലാസുകളും നൽകി വരുന്നു. ആഗസ്റ്റ് മാസത്തോടെ അതിനായി A+ ക്ലബ് സജീവമാക്കാനും നവപ്രഭ, ശ്രദ്ധ പരിപാടികൾ സമന്വയിപ്പിച്ച് വിജയഭേരി ശക്തിപ്പെടുത്താൻ ഞങ്ങൾ കൂട്ടായി ശ്രമിക്കുന്നതാണ്. ത‌ുടർച്ചയായ വിജയഭേരി പ്രവർത്തനങ്ങളിലൂടെ ഏറെ പിന്നോക്കം നിന്നിരുന്ന എസ് എസ് എൽ സി വിജയ ശതമാസം 99.2% വരെയായി ഉയർത്തുവാൻ സാധിച്ചു.
1 മുതൽ 9 വരെ കുട്ടികളുടെ പഠനപിന്നാക്കം മനസ്സിലാക്കി ആവശ്യമായ പരിഹാര ബോധനം നൽകി വര‌ുന്നു.
കൺവീനർ ശശികുമാർ സ്രാമ്പിക്കൽ

എ+ വിജയികൾ

2017-18 ലെ എസ് എസ് എൽ സി, എ+ വിജയികൾ
"https://schoolwiki.in/index.php?title=വിജയഭേരി_പ്രവർത്തനം&oldid=494494" എന്ന താളിൽനിന്ന് ശേഖരിച്ചത്