വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/എന്റെ ഗ്രാമം
നേമം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് നേമം.
ഭൂമിശാസ്‌ത്രം
തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടുന്നതും തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം ആണ് നേമം. ഇത് തിരുവനന്തപുരം കോർപ്പറേഷന്റെ പരിധിയിൽ വരുന്നു.
ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ: തിരുവനതപുരം സെണ്ട്രൽ സ്റ്റേഷന്റെ ഔട്ടർ സ്റ്റേഷൻ എന്നറിയപ്പെടുന്ന നേമം റെയിൽവേ സ്റ്റേഷൻ.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴു കിലോമീറ്റര് ദൂരത്താണ് ഈ പ്രദേശം
പ്രധാന പൊതുസ്ഥാപനങ്ങൾ
.നേമം തീവണ്ടി നിലയം (തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷൻ)
.നേമം പോലീസ് സ്റ്റേഷൻ
വിദ്യാഭ്യസസ്ഥാപനങ്ങൾ
.വി ജി എച്ച് എസ് എസ് നേമം
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് നേമം വിക്റ്ററി ഗേൾസ്ഹയർ സെക്കണ്ടറി സ്കൂൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവ.യിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിചചൽ വാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അപ്പറ്പ്രൈമറി മുതൽ ഹൈസ്കൂൾ തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.
.വി വി എച്ച് എസ് എസ് നേമം
.ഗവണ്മെന്റ് യു പി എസ്‍ നേമം
പ്രമുഖ വ്യക്തികൾ
നേമം പുഷ്പരാജ്

മലയാളചലച്ചിത്ര വേദിയിലെ ഒരു കലാസംവിധായകനും സംവിധായകനും ചിത്രകാരനുമാണ് നേമം പുഷ്പരാജ്. തിരുവനന്തപുരത്തെ നേമം സ്വദേശിയാണ് ഇദ്ദേഹം. മലയാളത്തിൽ എൺപതോളം ചലച്ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഗൗരീശങ്കരം, ബനാറസ് എന്നീ ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
ആരാധനാലയങ്ങൾ
.നേമം ശ്രീ മഹാ ഗണപതി ക്ഷേത്രം
ചിത്രശാല


