വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/കിരീടം

Schoolwiki സംരംഭത്തിൽ നിന്ന്
കിരീടം

മാനവ ഹൃത്തിൽ വിളങ്ങിയിരുന്ന ആനന്ദ വെളിച്ചം ചോർന്നവനെ
 കിരീടമെന്ന പുറംമോടിയണിഞ്ഞ് കൊറോണയായി വന്നവനേ

ചൈനയിൽ നിന്നിത്ര വേഗത്തിൽ എത്താൻ
നിൻ്റെ പാദങ്ങളിൽ ചക്രങ്ങളോ?
ലോക് ഡൗൺകൂട്ടിൽ അടയ്ക്കപ്പെട്ട ഒരു പറ്റം
പക്ഷിക്കൂട്ടമായി തേങ്ങുന്നു മാനുഷർ
 
നിപാ പ്രളയങ്ങളെ ഒന്നിച്ചു തോൽപ്പിച്ച കേരളത്തെ നീ കീഴടക്കുന്നോ
കേരളമെന്ന ഫിനിക്സ് പക്ഷിയുടെ ചിറകുകളരിയാൻ നിനക്കെന്തു ധൈര്യം

പൊരുതാം നമുക്ക് കൊറോണക്കെതിരെ മുഖാവരണം അണിഞ്ഞ് തോൽപ്പിക്കാം
 കൈകൾ കഴുകി മുന്നേറാം നിർദ്ദേശങ്ങൾ പാലിക്കാം

എവിടെപ്പോയി ജാതിയും മതവും എവിടെപ്പോയി വർഗവർണ ചിന്തകൾ
ഐക്യമെന്നൊരൊറ്റപദത്തിൽ കൂട്ടച്ചങ്ങലയായി മാറുന്നു മനുജർ

മനസ്സില്ലാ മനസ്സോടെ മനുഷ്യർ മനസ്സിലാക്കുന്നു
ഒരണുവിന് മുമ്പിൽ താനൊരു മണൽത്തരിയാണെന്ന സത്യം
അരിഞ്ഞെറിഞ്ഞ അതിജീവനച്ചിറകുകളിൽ നിന്നും
 മുളയ്ക്കുന്നു പ്രതീക്ഷതൻ തൂവലുകൾ

നിന്നെക്കുറിച്ചീവിധൗ ചിന്തിച്ചിരിക്കെ മുഴങ്ങുന്നു അന്തരീക്ഷത്തിൽ
ഒരശരീരി തന്മുകളിൽ ആരുമില്ലെന്നഹങ്കരിച്ച മനുഷ്യാ
ഞാൻ നിനക്കു പാഠം

അ൪ച്ചിത എസ് ആ൪
8A വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത